ലോകത്തിലെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരു പ്രദേശമെന്ന് മോദി
സിംഗപ്പുര്‍ സിറ്റി: ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ പ്രദേശമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് മോദിയുടെ പ്രതികരണം. ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ പേരെടുത്തു പറയാതെ പാകിസ്താനെ ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിവിധ വിഷയങ്ങളും ആഗോളതലത്തിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി.
ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. പാകിസ്താനിലെ തെരഞ്ഞെടുപ്പുകളില്‍ തീവ്രവാദികള്‍ മത്സരിക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ ആശങ്കയറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇരു രാജ്യങ്ങളുടെയും സഹകരണം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."