ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക് ഹിയറിങ് നവംബര്‍ 23 ന് നെടുമങ്ങാട്
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിത സേവനങ്ങള്‍ സംബന്ധിച്ച പബ്ലിക് ഹിയറിങ് നവംബര്‍ 23 ന് നെടുമങ്ങാട് ടൗണ്‍ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒരു മണി വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന പൊതുജനങ്ങളെ കേള്‍ക്കല്‍ പരിപാടി നടക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പൗരപ്രമുഖമാക്കുന്നതിനുള്ള പഠനത്തിന്റെ ഭാഗമായാണ് പൊതുജനങ്ങളുമായുള്ള ആശയവിനിമയം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികള്‍ എന്നിവ വഴിയുള്ള സേവനങ്ങളുടെ നിര്‍വഹണത്തിന്റെ മികവാണ് പഠന വിധേയമാക്കുന്നത്. ഈ സേവന പ്രക്രിയ പൗരന്മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നവിധം പുന:സംവിധാനം ചെയ്യുക എന്നതാണ് കമ്മിഷന്റെ ഉദ്ദ്യേശ്യം. ജനങ്ങളുമായി ദൈനംദിനം ഇടപെടുന്ന വകുപ്പുകളമായ റവന്യു, ആരോഗ്യം, ഗതാഗതം, കൃഷി, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, സാമൂഹ്യനീതി, പൊലിസ്, വൈദ്യുതി, ജലവിതരണം തുടങ്ങിയ സേവനം സംബന്ധിച്ച പ്രവര്‍ത്തനം അവലോകനം ചെയ്യും. ഇവയുടെ പോരായ്മ കണ്ടെത്തി അവ ഏറ്റവും ജനോപകാരപ്രദമായി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. സേവനാവകാശ നിയമത്തിന്റെ നിര്‍വഹണ നിലവാരവും കമ്മിഷന്റെ പരിശോധാനാ വിഷയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."