മഴക്കാലപൂര്‍വ ശുചികരണപരിപാടികള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ പങ്കാളിത്തം
കോതമംഗലം:സംസ്ഥാന സര്‍ക്കാരിന്റെ ശുചീകരണ വാരാചരണത്തോടനുബന്ധിച്ച് കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ ഡയറക്ട് ജനറലിന്റ ഉത്തരവ് പ്രകാരം കോതമംഗലം ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും കര്‍മ്മനിരതരായി.കോതമംഗലം കോളേജ് ജഗ്ഷനിലെ ഓഫീസ് പരിസരവും സമീപ പ്രദേശമായ വാരപ്പെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവുംഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശുദ്ധീകരിച്ചു.തീ അണക്കുന്നതിനും അപകടസ്ഥലത്തും ഓടിയെത്തുന്ന ഫയര്‍ഫോഴ്‌സ് ശുചീകരത്തിനിറങ്ങിയത് നാട്ടുകാര്‍ക്കും കൗതുകമായി മാറി. ഇന്നലെ രാവിലെ മുതല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലീഡിങ്ങ് ഫയര്‍മാന്‍ വി.കെ. സുരേഷ് ,മെക്കാനിക്ക് പി.എം ഷംസുദ്ദിന്‍ ,ഫയര്‍മാന്‍മാരായ രാഹുല്‍. എം.,എസ്.രഞ്ജിത്ത്,എം.ശംഭു ഹോം ഗാര്‍ഡ് കെ.എസ്.മുഹമ്മത്, വാരപ്പെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ അരവിന്ദാഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."