HOME
DETAILS

കാത്തിരിപ്പിന് വിരാമം; അരൂര്‍ ബൈപ്പാസ് കവലയില്‍ ട്രാഫിക് സിഗ്നല്‍ തെളിഞ്ഞു

  
backup
August 05 2016 | 23:08 PM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%82-%e0%b4%85-2


അരൂര്‍:  കാത്തിരിപ്പിനൊടുവില്‍ അരൂര്‍ ബൈപ്പാസ് കവലയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം എ.എം. ആരീഫ ്എം.എല്‍.എ  സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചതോടെയാണ് സിഗ്നല്‍ സംവിധാനം നിലവില്‍ വന്നത്. ആലപ്പുഴ എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തെ ആദ്യത്തെ സിഗ്നലാണിത്.
ഏറെ മാസങ്ങള്‍ക്കും മുന്‍പ് ലൈറ്റുകളും പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ വിവിധ കാരണങ്ങളാല്‍ കാല താമസം വന്നു.  
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളെ തുടര്‍ന്ന് മഞ്ഞ ലൈറ്റുകള്‍ തെളിയിച്ചുവെങ്കിലും മറ്റ് ലൈറ്റുകള്‍ തെളിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മാസങ്ങള്‍ക്കു ശേഷം വീണ്ടും പ്രതിഷേധ സമരം ശക്തമായതോടെ എ.എം ആരീഫ് എം.എല്‍.എ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്  കരാറെടുത്ത എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അക്‌സിസ് ടെക്‌നോളജി കമ്പനിക്ക്  താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായത്.  
വൈറ്റില, തോപ്പുംപടി, ചേര്‍ത്തല ഭാഗങ്ങളിലേക്ക് തിരിയുന്ന ബൈപ്പാസ് കവലയായി ഇവിടെ രാവിലെയും വൈകിട്ടും ശക്തമായ ഗതാഗത കുരുക്കാണ് ഉണ്ടായികൊണ്ടിരുന്നത്.
ബൈപ്പാസ് കവലക്ക് സമീപം രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എത്തുന്നതിനായി കാല്‍നട യാത്രികര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വന്നിരുന്നത്.
സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, വൈസ് പ്രസിഡന്റ് നന്ദകുമാര്‍, പട്ടണക്കാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗം വി.കെ. ഗൗരീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

Kerala
  •  a month ago
No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago