റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ കര്‍മസമിതി രൂപീകരിച്ചു
തൊട്ടില്‍പ്പാലം: പൊട്ടിപ്പൊളിഞ്ഞ കുറുവന്തേരി ചങ്ങരംകുളം-കായക്കൊടി തളീക്കര റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം തേടി നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുന്നുമ്മല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുത്തിപ്പൊളിച്ച റോഡാണ് അറ്റകുറ്റപ്പണികളൊന്നും നടത്താത്ത സ്ഥിതിയിലായിലായിരിക്കുന്നത്. നേരത്തെ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് നിലവില്‍ പി.ഡബ്ലു.ഡിയുടെ കൈവശമാണുള്ളത്.
എന്നാല്‍, കുത്തിപ്പൊളിച്ച ഭാഗം അറ്റകുറ്റപ്പണി നടത്താന്‍ വാട്ടര്‍ അതോറിറ്റി എട്ട് ലക്ഷം രൂപ പി.ഡബ്ലു.ഡിക്ക് കൈമാറിയിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണ്. അതേസമയം, അറ്റകുറ്റപ്പണിക്കായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായി പി.ഡബ്ലു.ഡി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു.
ആകെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ഗുണഭോക്താക്കള്‍ ഒത്തുകൂടിയ യോഗത്തില്‍ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷനായി. ഭാരവാഹികളായി കെ.ടി രാജന് (ചെയര്മാന്), എം.കെ ശശി (കണ്‍വീനര്‍). കെ. ഗണീഷ്, ശശീന്ദ്രന് .കെ (ജോ:കണ്), കെ.എം പ്രിയ, പി.പി നാണു (വൈസ്:ചെയര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്കാന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."