അവനാണ് ഫുട്ബോളിലെ ഏറ്റവും മോശം താരം: റൊണാൾഡോ നസാരിയോ
ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ് ബ്രസീലിന്റെ റൊണാൾഡോ നസാരിയോ. ഫുട്ബോളിൽ പല ഇതിഹാസ താരങ്ങളോടൊപ്പവും കളിച്ച അനുഭവ സമ്പത്തുള്ള തരാം കൂടിയാണ് റൊണാൾഡോ. ഇപ്പോൾ തന്റെ കരിയറിൽ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശപ്പെട്ട താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് റൊണാൾഡോ. മുൻ ഡെന്മാർക്ക് താരം തോമസ് ഗ്രേവ്‌സെനെയാണ് റൊണാൾഡോ ഏറ്റവും മോശം താരം എന്ന് വിശേഷിപ്പിച്ചത്. റൊമാരിയോയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'റയൽ മാഡ്രിഡിൽ ഒരു തമാശക്കാരൻ ആയിരുന്നു ഗ്രേവ്‌സൺ. ശരിക്കും അദ്ദേഹം മികച്ച ആളായിരുന്നു, അടുത്തിടെ ഗ്രേവ്‌സൺ 50 മില്യൺ ഡോളറിന്റെ പോക്കർ ടൂർണമെന്റ് നേടി. പക്ഷേ ഫുട്‌ബോളിൽ അദ്ദേഹം ഫുട്ബോളിൽ വളരെ മോശമായിരുന്നു,' ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.
റൊണാൾഡോ നസാരിയോയും ഗ്രേവ്സണും റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. സ്പാനിഷ് വമ്പന്മാർക്ക് വേണ്ടി 29 മത്സരങ്ങളിലാണ് ഇരുവരും കളത്തിൽ ഇറങ്ങിയത്. 2005ൽ എവർട്ടണിൽ നിന്നുമാണ് ഗ്രേവ്‌സൺ റയൽ മാഡ്രിഡിൽ എത്തുന്നത്. ഒരു സീസണിൽ മാത്രമേ താരത്തിന് സ്പാനിഷ് ടീമിനൊപ്പം കളിക്കാൻ സാധിച്ചിട്ടുള്ളൂ. 3.4 മില്യൺ യൂറോക്കായിരുന്നു ഡെന്മാർക്ക് താരം റയലിൽ എത്തിയത്. എന്നാൽ ഒരു വർഷത്തിന് ശേഷം 3 മില്യൺ തുകക്ക് സെൽറ്റിക്കിലേക്ക് താരം പോവുകയായിരുന്നു. റയലിനായി 49 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമേ താരത്തിന് നേടാൻ സാധിച്ചുള്ളൂ.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് റൊണാൾഡോ നസാരിയോ. ബ്രസീലിനൊപ്പം രണ്ട് ലോകകപ്പ് കിരീടങ്ങളാണ് റൊണാൾഡോ നേടിയത്. എന്നാൽ നസാരിയോക്ക് നിരവധി പരുക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് റൊണാൾഡോയുടെ ഫുട്ബോൾ കരിയറിനെ അൽപ്പം പിന്നോട്ട് വലിച്ചു. 2011ൽ ആയിരുന്നു റൊണാൾഡോ ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."