HOME
DETAILS

ഐ.എം.എ.യുടെ സേവനം മഹത്തരം: മന്ത്രി കെ.കെ. ശൈലജ

  
backup
June 22 2017 | 20:06 PM

%e0%b4%90-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%ae

തിരുവനന്തപുരം: പകര്‍ച്ചപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ സഹായിച്ച് കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയ്യുന്ന സേവനം മഹത്തരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഐ.എം.എ. ജനറല്‍ ആശുപത്രി ക്യാംപസില്‍ തുടങ്ങിയ പനി ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനത്തിരക്കുള്ള മറ്റ് സ്ഥലങ്ങിലും ഐ.എം.എ. ഇതുപോലെയുള്ള സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. പകര്‍ച്ചപ്പനികള്‍ തുടങ്ങിയ സമയത്തുതന്നെ സര്‍ക്കാരുമായി സഹകരിച്ച് ഐ.എം.എ. നിരവധി ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുമെന്ന് കണക്കുകൂട്ടി നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഡെങ്കിപ്പനി നിയന്ത്രിക്കാനായില്ല.
ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം കൂടി പകര്‍ച്ചപ്പനി നിയന്ത്രണത്തിനായുള്ള നടപടികളെടുത്തു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം., ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിലുള്ള കണ്‍ട്രോള്‍ റൂമും ജനങ്ങളുടെ സഹായത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത് കാലാനുസൃതമായി പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഡി.എം.ഒ. ഡോ. ജോസ് ഡിക്രൂസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വനജ, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ഡോ. ജി.എസ്. വിജയകൃഷ്ണന്‍ പങ്കെടുത്തു.പകര്‍ച്ചപ്പനി നേരിടാനാന്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഐ.എം.എ. തയ്യാറാക്കിയ നയരേഖ ഐ.എം.എ. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ മന്ത്രിക്ക് കൈമാറി.
 തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രി മേധാവികളുടെ പനി ചികിത്സയുമായി ബന്ധപ്പെട്ട അവലോകന യോഗം ഐ.എം.എ. ഹാളില്‍ നടന്നു.
 പനി ചികിത്സയുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സ്വകാര്യാശുപത്രികളിലെ ഡോക്ടര്‍മാരിലെത്തിക്കാന്‍ ശ്രമിക്കുന്നതാണ് ഐ.എം.എ. മന്ത്രിയെ അറിയിച്ചു.
എച്ച്1 എന്‍1 ചികിത്സയ്ക്കാവശ്യമായ ഒസല്‍ട്ടാമാവിര്‍ ഗുളികകള്‍ സ്വകാര്യ ആശുപത്രികളില്‍ കൂടി എത്തിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപം ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ഐ.എം.എ.യുടെ പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ഐ.എം.എ.യുടെ വിദഗ്ധ ഡോക്ടര്‍മാര്‍ സൗജന്യമായാണ് ഈ ക്ലിനിക്കില്‍ രോഗികളെ പരിശോധിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago