മാനസികാസ്വാസ്ഥ്യമുള്ള മകന്‍ മാതാപിതാക്കളെ കൊലപ്പെടുത്തി
കൊച്ചി: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മാതാപിതാക്കളെ വീട്ടില്‍ കൊലപ്പെടുത്തി. എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്ന്‍ അഴീക്കല്‍ കടവ് വീട്ടില്‍ ഷംസു (61), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സനലി (30)നെ എളമക്കര പൊലിസ് കസ്റ്റഡിയിലെടുത്തു. ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മുറിവുകളുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് ചുറ്റിക, കത്തി, ഹാക്‌സോ ബ്ലേഡ് എന്നിവ കണ്ടെടുത്തു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ വി.കെ രാജു പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തില്‍ സനല്‍ വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്നുവെന്ന് പൊലിസ് സ്ഥിരീകരിച്ചു.
ഇയാള്‍ അക്രമസ്വഭാവം കാണിക്കാറില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. സമീപത്ത് താമസിക്കുന്ന ബന്ധു ഷംസുവിന്റെ വീട്ടിലെത്തിയപ്പോള്‍ ഷംസുവിനെയും സരസ്വതിയെയും താഴേക്ക് കാണാത്തതില്‍ സംശയം തോന്നിയ ഇയാള്‍ സമീപവാസികളെയും പൊലിസിനെയും അറിയിച്ചു.
എളമക്കര പൊലിസ് എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മുകള്‍നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."