HOME
DETAILS
MAL
മഴയില്‍ തകര്‍ന്ന റോഡ് നന്നാക്കിയില്ല; യാത്രക്കാര്‍ ഭീതിയില്‍
backup
August 05 2016 | 23:08 PM
പേരൂര്‍ക്കട: മൂന്നുമാസത്തിനുമുമ്പുണ്ടായ ശക്തമായ മഴയില്‍ ഇടിഞ്ഞുതാഴ്ന്ന റോഡിന്റെ അറ്റകുറ്റപ്പണി ഇനിയും നടത്തിയില്ല.അപകടഭീഷണിയെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്.
തിട്ടമംഗലം-കുണ്ടമണ്‍കടവ് റോഡാണ് മഴയില്‍ ഇടിഞ്ഞുതാഴ്ന്നത്. റോഡിന്റെ വളവിലുള്ള ഭാഗമാണ് ഇടിഞ്ഞുപോയിരിക്കുന്നത്.
റോഡിന്റെ വശത്തുള്ള ഓടയുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് പ്രശ്‌നത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പി.ഡബ്ല്യു.ഡി അധികൃതരെ വിവരമറിയിച്ചിട്ടും ഇനിയും നടപടിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."