ബാബരി മസ്ജിദ് കേസിലെ വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്‌ലിംപക്ഷം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടനാപരമായ മൂല്യങ്ങളെ മുന്‍നിര്‍ത്തി നീതിപൂര്‍വ്വമായ വിധിയാണ് ബാബരി കേസിലുണ്ടാകേണ്ടതെന്ന് ബാബരി കേസിലെ മുസ്‌ലിം കക്ഷികള്‍. കേസില്‍ വാദം പൂര്‍ത്തിയായതിന് പിന്നാലെ കോടതിയില്‍ എഴുതി നല്‍കിയ കുറിപ്പിലാണ് മുസ്‌ലിം കക്ഷികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഭാവി തലമുറകളെ ബാധിക്കുന്നതായിരിക്കും ഇക്കാര്യത്തിലെ കോടതി തീരുമാനമെന്ന് മുസ്‌ലിം പക്ഷത്തെ അഭിഭാഷകരായ ഇജാസ് മഖ്ബൂല്‍, ഷക്കീല്‍ അഹമ്മദ് സയ്ദ്, എം.ആര്‍ ശംസാദ്, ഇര്‍ഷാദ് അഹമ്മദ്, ഫുസൈല്‍ അഹമ്മദ് അയ്യൂബി എന്നിവര്‍ നല്‍കിയ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
1950 ജനുവരി 26ന് ഇന്ത്യ സ്വതന്ത്ര പരമാധികാര രാജ്യമായതുമുതല്‍ ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിനെ ബാധിക്കുന്നതായിരിക്കും കോടതിയുടെ തീരുമാനം.
കോടതി വിധിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. രാജ്യത്തെ വൈവിധ്യമാര്‍ന്ന മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും കോടതി വിധിയെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണഘടനാ വാക്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിക്കലാണ് കോടതിയുടെ ഉത്തരവാദിത്തമെന്ന് തങ്ങള്‍ കരുതുന്നു. വിധിയെ ഭാവി തലമുറ എങ്ങനെ കാണുമെന്ന് കൂടി ഓര്‍ക്കണമെന്നും കുറിപ്പ് ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."