HOME
DETAILS
MAL
പൊതുമാപ്പ് ശനിയാഴ്ച അവസാനിക്കും
backup
June 22 2017 | 21:06 PM
റിയാദ്: സഊദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ അവസരം നല്കിയ മൂന്നുമാസത്തെ പൊതുമാപ്പിന് ശനിയാഴ്ച അവസാനമാകും. ഇതുവരെ നാലേമുക്കാല്‍ ലക്ഷം നിയമലംഘകര്‍ ഫൈനല്‍ എക്സിറ്റ് നേടിയതായി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. പൊതുമാപ്പ് ദീര്‍ഘിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമാപ്പിനുള്ള സമയം കഴിയാറായതിനാല്‍ നിയമലംഘകരുടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജവാസാത്ത് മേധാവി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."