കരിപ്പൂരില്‍ കളിമണ്ണിനകത്ത് സ്വര്‍ണം കടത്തുന്നതിനിടെ യാത്രക്കാരന് പിടിയില്‍
കൊണ്ടോട്ടി: സ്വര്‍ണം കളിമണ്ണില്‍ തരിരൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന് പിടിയിലായി. പാലക്കാട് കോങ്ങാട് സ്വദേശി ഷഫീറില് നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇന്നലെ ഇയാള്‍ കരിപ്പൂരിലെത്തിയത്. ദേഹപരിശോധനക്കിടെയാണ് അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം കളിണ്ണില്‍ പൊതിഞ്ഞ് ഒളിപ്പിച്ചത് കണ്ടെത്തിയത്.
രണ്ട് കിലോഗ്രാം ഭാരമുള്ള കളിമണ്‍ രൂപങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം തരികളായിട്ടായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പാക്കറ്റുകളിലായിട്ടായിരുന്നു ഇവ ഒളിപ്പിച്ചത്. ഇതില്‍ എത്ര ഗ്രാം സ്വര്‍ണമുണ്ടെന്നത് വിശദമായ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂ. ഇതിനായി ഇവ കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു.
എയര്‍കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ രൂപേഷ്, സൂപ്രണ്ടുമാരായ പി.കെ ഷാനവാസ്, ദാസ് മാലിക്, ഇന്‍സ്പെക്ടര്‍മാരായ അസീബ് ചേന്നാട്ട്, ദിനേശ്, സത്യമേന്ദ്ര എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."