റിസര്‍ച്ച് അസോസിയേറ്റ്
ആസൂത്രണ, സാമ്പത്തികകാര്യ (സി.പി.എം.യു) വകുപ്പ്, സുസ്ഥിര വികസന ലക്ഷ്യ സെല്ലില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യല്‍, ഇക്കണോമിക്, എന്‍വയണ്‍മെന്റല്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യോഗ്യത: റിസര്‍ച്ച് അസോസിയേറ്റ് (സോഷ്യല്‍): ഡെമോഗ്രഫി സ്റ്റാറ്റിസ്റ്റിക്‌സ്ബയോ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. റിസര്‍ച്ച് അസോസിയേറ്റ് (ഇക്കണോമിക്): ഇക്കണോമെട്രിക്‌സ്, ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം. റിസര്‍ച്ച് അസോസിയേറ്റ് (എന്‍വയണ്‍മെന്റല്‍): എന്‍വയണ്‍മെന്റല്‍ സയന്‍സസില്‍ ബിരുദാനന്തരബിരുദം.
മൂന്ന് തസ്തികകള്‍ക്കും സ്റ്റാറ്റിസ്റ്റിക്കല്‍ പാക്കേജുകള്‍ ഐ.ടി ടൂളുകള്‍ ഉപയോഗിച്ചുള്ള ഡാറ്റാ അനാലിസിസില്‍ അറിവ് വേണം. ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്.ഡി, റിപ്പോര്‍ട്ട് റൈറ്റിങ്ങ് സ്‌കില്‍സ്, സോഫ്റ്റ് സ്‌കില്‍സ്, ഡാറ്റ അനാലിസിസിലും ഗവേഷണ പദ്ധതികളില്‍ റിപ്പോര്‍ട്ട് റൈറ്റിങ്ങിലും കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം എന്നിവ അഭിലഷണീയം. വേതനം: പ്രതിമാസം 40,000 രൂപ. ബയോഡേറ്റ ഡയറക്ടര്‍, പ്‌ളാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പ്, ആറാം നില, അനക്‌സ്1, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് എന്ന വിലാസത്തില്‍ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ടോ തപാലിലോ ഇ മെയില്‍ വഴിയോ (രുാൗറശൃ@ഴാമശഹ.രീാ, രുാൗറശൃ@സലൃമഹമ.ഴീ്.ശി) എത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."