ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം, വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും ഓഫിസ് സെക്യൂരിറ്റി വിഭാഗവും തമ്മില്‍ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍വകലാശാലയില്‍ കഴിഞ്ഞ അഞ്ചിന് നടന്ന പരിപാടിയില്‍ ഇസ്രായേല്‍ പ്രതിനിധിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥി സംഘത്തെ നയിച്ച മലയാളികള്‍ അടക്കമുള്ള അഞ്ച് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് കുറച്ച് ദിവസങ്ങളായി സര്‍വകലാശാലയില്‍ പ്രകടനം നടന്നു വരികയാണ്. ഇന്നലെ വൈസ് ചാന്‍സലറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളുമായാണ് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ സെക്യൂരിറ്റി വിഭാഗം ജീവനക്കാര്‍ ഏറ്റുമുട്ടിയത്.
മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുണ്ടായിരുന്നെങ്കിലും പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മലയാളികളില്ലെന്നാണ് വിവരം. പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്.
സര്‍വകലാശാല ഭരണസമിതിയുടെ ഗുണ്ടകളാണ് തങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയതെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."