HOME
DETAILS
MAL
സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴത്തുക പകുതിയാക്കി, മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 തന്നെ പിഴവീഴും
backup
October 23 2019 | 07:10 AM
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. പുതിയ ഭേദഗതി പ്രകാരം സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല
കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് നിയമത്തിന്റെ പരിധിയില്‍നിന്ന് ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് നേരത്തെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."