കുലശേഖരപുരത്ത് മോഷണം പതിനഞ്ച് പവനും പണവും കവര്‍ന്നു
കരുനാഗപ്പള്ളി: വവ്വാക്കാവ് കുലശേഖരപുരം നീലികുളത്ത് നിരവധി വീടുകളില്‍ മോഷണശ്രമവും മോഷണവും നടന്നു.
ഫാര്‍മസി കോളജിന് സമീപം നീലികുളം ശ്രീഭവനില്‍ വിമുകതഭടന്‍ രാമചന്ദ്രന്‍ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
അടുക്കള വശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് കതക് കമ്പിപ്പാര കൊണ്ട് കുത്തിതുറന്നാണ് മോഷണം നടത്തിയത്ത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും, 3500 രൂപയും കവര്‍ന്നു. മൂന്ന് കിടപ്പുമുറകളിലേയും അലമാരയും കുത്തിതുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിരുന്നു. ഈ സമയം വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നു.
സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടി അടുക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൂടാതെ ചെമ്പകശ്ശേരി തറതെക്കതില്‍ വെണ്ടര്‍ ഹരിദാസിന്റെ വീടിന്റെ അടുക്കളവശത്തെ കതകും ജനലും കമ്പിപ്പാര കൊണ്ട് കുത്തിതുറക്കാന്‍ ശ്രമിക്കുകയും വീട്ട് കാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയുമായിരുന്നു. ഷാഫി മന്‍സിലില്‍ ഹാജഹാന്‍, ധരി ്രട്ടില്‍ ഉത്തമന്‍ എന്നിവരുടെ വീടുകളിലും സമാനമായ നിലയില്‍ മോഷണശ്രമം നടന്നു. ഇവരുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരം അറിഞ്ഞ് പൊലിസെത്തി അന്വേഷണം ആരംഭിച്ചു.
ഉത്തമന്റെ വീടിന്റെ സമീപത്തുള്ള സി.സി ടി.വി ദൃശ്യം പരിശോധിച്ചതില്‍ നാല് യുവാക്കളുടെ ദൃശൃം പതിത്തിട്ടുള്ളതായി പൊലിസ് പറഞ്ഞു. കൊല്ലത്ത് നിന്നും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരും മോഷണം നടന്നയിടത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."