മന്ദലാംകുന്ന് മഹല്ല് സമൂഹ വിവാഹം നാളെ
പുന്നയൂര്‍ക്കുളം: മന്ദലാം കുന്ന് മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെയും, മഹല്ല് നിവാസികളുടെ ഗള്‍ഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം 2018 നാളെ രാവിലെ 10.30ന് അണ്ടത്തോട് പാപ്പാളി റൗഹത്ത് റിജന്‍സിയില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന പരിപാടിയില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വിശിഷ്ഠാതിഥിതിയായിരിക്കും.
മഹല്ലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് പെണ്‍കുട്ടികളുടെ വിവാഹമാണ് ശനിയാഴ്ച്ച നടക്കുന്നത്.ഇതില്‍ ഒരാള്‍ ഹൈന്ദവ വിഭാഗത്തില്‍ നിന്നാണ്.
10 പവന് സ്വര്‍ണവും വസ്ത്രവുമാണ് വിവാഹിതരാവുന്ന ഓരോ യുവതിക്കും നല്‍കുന്നത്. കൂടാതെ കല്യാണ ചെലവും മഹല്ല് കമ്മിറ്റിയാണ് വഹിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
എം.എല്‍.എമാരായ വി.ഡി സതീശന്, കെ.വി. അബദുല്‍ ഖാദര്‍, ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എഡി ധനീപ്, കമ്മിഷണര്‍ ടി.എസ് സിനോജ്, മഹല്ല് ഖത്തീബ് അബ്ദുല്‍ ഗഫൂര്‍ ഫൈസി, സമന്വയ ഗിരി ആശ്രമ അധിപന് സ്വാമി ആത്മദാസ് യമി ധര്‍മ്മപക്ഷ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ.എം അലാവുദ്ദീന്‍, സെക്രട്ടറി കെ.കെ ഇസ്മായില്‍, യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് എ.സി മൊയ്തുണ്ണി ആലത്തയില്‍, ഷാഹു തെക്കാത്ത് ബദര്‍പള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."