പൊതുമരാമത്ത് വകുപ്പ് സ്വകാര്യ ഭൂമി കൈയേറിയതായി പരാതി
പുത്തന്‍ചിറ: സ്വകാര്യ വ്യക്തിയുടെ ഭൂമി പൊതുമരാമത്ത് വകുപ്പ് കൈയേറിയതായി പരാതി . കുന്നത്തേരി സ്വദേശി അരീപ്പുറത്ത് കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുല്‍ ബഷീറാണ് പരാതിയുമായി രംഗത്ത് വന്നത്.
കരിങ്ങോള്‍ചിറ പള്ളിയോട് ചേര്‍ന്ന് അരീപ്പുറത്ത് അബ്ദുല്‍ ബഷീറിന്റേയും സഹോദരങ്ങളുടേയും ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി പൊതുമരാമത്ത് വകുപ്പ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി നല്‍കിയതായിട്ടാണ് പരാതി.
33671,33672 എന്നീ സര്‍വേ നമ്പറുകളില്‍ മ്പറുകളിലുള്ള 11 സെന്റ് ഭൂമിയില്‍ പെട്ട സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതായിട്ടാണ് ആക്ഷേപം . ഈ ഭൂമിയുടെ കരം വര്‍ഷങ്ങളായി ഇവര്‍ അടച്ച് വരുന്നതായും ഈ വര്‍ഷവും കരം അടച്ചതിന്റേ റസിപ്റ്റ് തങ്ങളുടെ കൈവശമുണ്ടെന്നും ബഷീര്‍ പറയുന്നു.പൊതുമരാമത്ത് വകുപ്പ് പഞ്ചായത്തിന്റെ ഒത്താശയോടെ നടത്തിയ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബഷീറും സഹോദരങ്ങളും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു .
അതേസമയം കരിങ്ങോള്‍ചിറയില്‍ പൊതുമരാമത്ത് റോഡിനോട് ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിതെന്നും മറിച്ചുള്ള പരാതി അടിസ്ഥാന രഹിതമാണെന്നും പുത്തന്‍ചിറ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഐ നിസാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."