ജാമിഅ മിലിയ ഇസ്ലാമിക് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പോരാട്ടം പാഴായില്ല; ഇനി ഇസ്രാഈലുമായി സഹകരിച്ച് പരിപാടി നടത്തില്ലെന്ന് അധികൃതര്‍, വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയും പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇസ്രായേലുമായി സഹകരിച്ച് പരിപാടി നടത്തിയതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ കാരണം കാണിക്കല്‍ നോട്ടിസ് ഇറക്കുകയും ഗുണ്ടകളെ ഉപയോഗിച്ച് അക്രമിക്കുകയും ചെയ്ത നടപടിയില്‍ ഖേദിച്ച് ജാമിഅ മിലിയ ഇസ്ലാമിക് സര്‍വകലാശാല അധികൃതര്‍. നടപടി പിന്‍വലിക്കുമെന്നും ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചതനുസരിച്ച് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിച്ചു.
അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകലാശാല കാരണം കാണിക്കല്‍ നൊട്ടിസ് നല്‍കിയിരുന്നത്. ഇത് പൂര്‍ണമായും പിന്‍വലിക്കുകയാണെന്ന് അധികൃതര്‍ നല്‍കിയ കുറിപ്പില്‍ പറയുന്നുണ്ട്. ഭാവിയില്‍ ഇസ്‌റാഈല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരിപാടിയും നടത്തില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചിന് സര്‍വകലാശാലയിലെ ആര്‍കിടെക്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഇസ്റാഈല്‍ പ്രതിനിധി പങ്കെടുത്തിരുന്നു. ഇതിനെതിരേ കോളജിലെ ഇരുപതോളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ന്നാല്‍ ഇവര്‍ക്കെതിരേ അന്യായമായി കാരണം കാണിക്കല്‍ നോട്ടീസ് ഇറക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇതിനെതിരേ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ആയിരത്തോളം വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങളുമായി വി.സിയുടെ ചേംബര്‍ ഉപരോധിക്കുന്നതിനിടെ പുറത്തുനിന്നും വന്ന ഒരുസംഘം ആളുകള്‍ ഒരു പ്രകോപനവുമില്ലാതെ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. ബെല്‍റ്റും പൂച്ചട്ടികളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യം വിദ്യാര്‍ഥികള്‍ പകര്‍ത്തിയിരുന്നു. ആര്‍.എസ്.എസിന്റെ നിര്‍ദേശമനുസരിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."