ജില്ലയ്ക്ക് ഇന്ന് ശുചീകരണ ദിനം; മന്ത്രിമാര്‍ നേതൃത്വം നല്‍കും
ആലപ്പുഴ: ജില്ലയ്ക്ക് ഇന്നു ശുചീകരണദിനം. പനിയും സാംക്രമിക രോഗങ്ങളും തടയുന്നതിനായി പരിസരം ശുചിയായി സൂക്ഷിക്കുന്നതിന് ആഹ്വാനം നല്‍കിയാണു ശുചീകരണദിനം നടത്തുന്നത്. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളും ഓഫിസുകളും ആശുപത്രികളും ശുചീകരിക്കും.
രാവിലെ എട്ടിനു ജനറല്‍ ആശുപത്രിയില്‍ മന്ത്രി ജി. സുധാകരന്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളിയാകും. കലക്ടര്‍ വീണ എന്‍. മാധവനും പങ്കെടുക്കും. ചേര്‍ത്തല താലൂക്ക് ഓഫിസില്‍ മന്ത്രി പി. തിലോത്തമന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരും. താലൂക്ക് ഓഫിസിലേക്കുള്ള റോഡുകള്‍, ഓഫിസ് പരിസരത്ത് വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൃത്തിയാക്കും. രണ്ടു തഹസില്‍ദാര്‍മാരുടെയും എട്ടു ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ ശുചീകരണ പരിപാടികള്‍ നടക്കും. മിനി സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേര്‍ത്തല ഓട്ടോസ്റ്റാന്‍ഡിലെ തൊഴിലാളികളും പരിപാടിയില്‍ പങ്കുചേരും.
കലക്ടറേറ്റ് താലൂക്ക് ഓഫിസ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ ശുചീകരണത്തില്‍ പങ്കെടുക്കും. കലക്ടറേറ്റില്‍ രാവിലെ ഒമ്പതിനു ശുചീകരണം ആരംഭിക്കും. ഓഫിസ് പരിസരത്തുള്ള ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ മാറ്റും. കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കും. കൊതുകു നിവാരണത്തിന് ആവശ്യമായ കാര്യങ്ങള്‍ നടത്തുന്നതിനു നടപടി സ്വീകരിക്കും. കുട്ടനാട് താലൂക്ക് ഓഫിസില്‍ ജീവനക്കാര്‍ രാവിലെ ഏഴിനു ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രാവിലെ 10ന് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും വിധമാണ് ക്രമീകരണം. അമ്പലപ്പുഴ താലൂക്കില്‍ ഒമ്പതു മണി മുതല്‍ ഉദ്യോഗസ്ഥര്‍ ശുചീകരണ പരിപാടികളില്‍ പങ്കാളിയാകും.
രണ്ടു തഹസില്‍ദാര്‍മാരുടെയും എട്ടു ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ 60 ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും. ഫോഗിങും ക്ലോറിനേഷനും നടത്തും. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 20 ജീവനക്കാരും പരിപാടിയില്‍ പങ്കാളിയാകും. ചെങ്ങന്നൂരിലും മാവേലിക്കരയിലും രാവിലെ ഏഴു മുതല്‍ ശുചീകരണം ആരംഭിക്കും. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ക്ലോറിനേഷന്‍ നടത്തുന്നതിനും കൊതുകു പെറ്റുപെരുകുന്ന സ്ഥലങ്ങളില്‍ പുല്‍തൈലം, മണ്ണെണ്ണ തുടങ്ങിയവ തളിക്കും.
ഫോഗിങ് നടത്തും. കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരന്‍ വിളിച്ചുചേര്‍ത്ത മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തന അവലോകനയോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇന്ന് ശുചീകരണദിനമാക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 27, 28, 29 തീയതികളില്‍ ശുചീകരണ യജ്ഞത്തിന് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."