HOME
DETAILS

ആധാര്‍ കാര്‍ഡ് പുതുക്കാന്‍ കഴിയുന്നില്ലെന്ന് പരാതി

  
backup
June 23, 2017 | 8:39 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

പുതുക്കാട്: ജില്ലയിലെ പല അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ പുതുക്കല്‍ നടത്താന്‍ കഴിയുന്നില്ലെന്ന് പരാതി ഉയരുന്നു.
രാജ്യത്ത് കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് ആധാര്‍ പുതുക്കാന്‍ സൗകര്യം ഉള്ളത്. എന്നാല്‍ ജില്ലയില്‍ ഗുരുവായൂര്‍, കോലഴി, വരന്തരപ്പിള്ളി, കോടാലി എന്നീ കേന്ദ്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ആധാര്‍ രേഖയുടെ പുതുക്കല്‍ നടത്താന്‍ കഴിയുന്നത്. അത് കൊണ്ട് തന്നെ ഈ കേന്ദ്രങ്ങളില്‍ വാന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് വിധത്തിലാണ് ആധാര്‍ പുതുക്കുന്നത്.
ഒന്ന് ഓപ്പറേറ്റര്‍ വഴിയും, മറ്റൊന്ന് സൂപ്പര്‍വൈസറുടെ സാന്നിധ്യത്തിലും ആണ്. അംഗ പരിമിതരുടെ കാര്യത്തില്‍ ഇടതു കയ്യിന്റെ തള്ള വിരലിന്റെ രേഖ കിട്ടാന്‍ പറ്റില്ലെങ്കില്‍ പകരം കണ്ണുകളുടെ രേഖകളാണ് ആധാറില്‍ ഉപയോഗിക്കുന്നത്. ഇത്തരം കേസുകളിലാണ് സൂപ്പര്‍വൈസറുടെ സാന്നിധ്യം ആവശ്യമുള്ളത്. സാധാരണ ഗതിയില്‍ ഓപ്പറേറ്റര്‍ വഴിയാണ് പുതുക്കല്‍ പ്രക്രിയ നടത്തുന്നത്.
എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസം 15 മുതല്‍ ആധാര്‍ പുതുക്കല്‍ നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ ജി.പി.എസ് അഥവാ ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനം ഘടിപ്പിക്കണമായിരുന്നു.  
മിക്കവാറും കേന്ദ്രങ്ങള്‍ ഇവ ഘടിപ്പിച്ചെങ്കിലും പല സ്ഥലത്തും വിവിധ കാരണങ്ങളാല്‍ ഈ സംവിധാനം പ്രവര്‍ത്തനരഹിതമായതാണ് ആധാര്‍ പുതുക്കല്‍ മുടങ്ങാന്‍ കാരണം പാന്‍ കാര്‍ഡും, മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശദത്തിന്റെ പാശ്ചാത്തലത്തില്‍ അനേകം പേര്‍ക്ക് തങ്ങളുടെ ആധാര്‍ കാര്‍ഡ് പുതുക്കേണ്ടി വന്നിരിക്കയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള അവസാന തീയതി നീട്ടണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
അതോടൊപ്പം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ പുതുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  a day ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  a day ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  a day ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  a day ago
No Image

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

Kerala
  •  a day ago
No Image

കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ

Kerala
  •  a day ago
No Image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്

Kerala
  •  a day ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a day ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  a day ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  a day ago