HOME
DETAILS

നരേന്ദ്ര മോദി തിങ്കളാഴ്ച്ച സഊദിയിലെത്തും ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയില്‍ പങ്കെടുക്കും, നിരവധി കരാറുകള്‍ ഒപ്പു വെക്കും

  
backup
October 25, 2019 | 9:59 AM

narendra-modi-to-visit-saudi-arabia

 

റിയാദ്: ഇന്ത്യന്‍ പ്രധാന മന്ത്രി നരേദ്ര മോദിയുടെ രണ്ടാം സഊദി സന്ദര്‍ശനത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. ഒദ്യോഗിക പര്യടനത്തിനായി സഊദിയിലെത്തുന്ന മോഡി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തും. റിയാദില്‍ നടക്കുന്ന മൂന്നാം ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ മോദി പ്രഭാഷണം നടത്തുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ പതിവ് സന്ദര്‍ശനമാണെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കലാണ് പ്രധാന ലക്ഷ്യം. ഉന്നതതല നയതന്ത്ര സംഘാംഗങ്ങളും ബിസിനസ് പ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്. 9 രാത്രിയാണ് പ്രധാന മന്ത്രിയുടെ മടക്കം.
സഊദി അരാംകോ സഹകണത്തോടെ നിര്‍മ്മിക്കുന്ന മഹാരാഷ്ട്ര ഓയില്‍ റിഫൈനറിക്ക് സന്ദര്‍ശനത്തില്‍ അന്തിമ രൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപവല്‍ക്കരണവും തുടര്‍ നടപടികള്‍ക്കും അന്തിമരൂപം നല്‍കുന്നുണ്ട്. കൂടാതെ, സഊദിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച കരാറിലും സന്ദര്‍ശനത്തില്‍ ഒപ്പു വെച്ചേക്കും. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ 'റുപിയാ കാര്‍ഡിന്റെ' ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും സംഘാംഗമായ ഈസ്റ്റ് റീജ്യണ്‍ വിദേശകാര്യ സെക്രട്ടറി ടി.എസ് തിരുമൂര്‍ത്തി അറിയിച്ചു. ഇതോടൊപ്പം വിവിധ നിക്ഷേപ സംരംഭങ്ങളെ കുറിച്ച് ഉഭയ കക്ഷി ബന്ധങ്ങളെ കുറിച്ചും ചര്‍ച്ചകളും കരാറുകളും ഒപ്പു വെക്കും. വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് നീങ്ങുന്ന സുഹൃദ് രാജ്യങ്ങളെന്ന നിലയില്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങളുടെ തുടര്‍ച്ച കൂടിയാണ് രണ്ടാം സന്ദര്‍ശന ലക്ഷ്യം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസാദ്യം സഊദിയില്‍ എത്തിയിരുന്നു. നേരത്തെ ആദ്യ സര്‍ക്കാരില്‍ 2016 ലായിരുന്നു മോഡിയുടെ ആദ്യ സഊദി സന്ദര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago