HOME
DETAILS

കാലിഫോര്‍ണിയ കാട്ടുതീ; മരണം 71 ആയി

  
backup
November 17, 2018 | 10:39 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%bf%e0%b4%af-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80-%e0%b4%ae-2

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരിച്ചുവരുടെ എണ്ണം 71 ആയി. കാണാതായവരുടെ എണ്ണം ആയിരം പിന്നിട്ടു. പാരഡൈസ് നഗരത്തില്‍നിന്ന് ഇന്നലെ ഏഴു മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.
ക്യാംപ് ഫയര്‍ ആരംഭിച്ചതിനു ശേഷം എട്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും നാശനഷ്ടങ്ങളുടെ പൂര്‍ണ കണക്കെടുക്കാന്‍ അധികൃതര്‍ക്കു സാധിച്ചിട്ടില്ല. ക്യാംപ് ഫയറിന്റെ തീവ്രത പകുതിയായി കുറഞ്ഞെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലിഫോര്‍ണിയയിലേക്കു തിരിച്ചു. കാലിഫോര്‍ണിയ അധികൃതരുടെ വീഴ്ചയാണ് വന്‍ അപകടമുണ്ടാകാന്‍ കാരണമെന്നു ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. പ്രസിഡന്റിനെ ഉചിതമായ രീതിയില്‍ സ്വീകരിക്കുമെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രോണ്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ജനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
വീടുകളുള്‍പ്പെടെ പന്ത്രണ്ടായിരത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്നു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണുള്ളത്. മൊബൈല്‍ നെറ്റ്‌വര്‍ക് കവറേജ് കുറഞ്ഞ സാഹചര്യത്തില്‍ ദുരിതബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.
എട്ടു ദിവസം മുന്‍പാണ് ലോസ് ആഞ്ചല്‍സ് നഗരത്തില്‍നിന്നു തെക്കുവടക്കു മാറി 64 കിലോമീറ്റര്‍ അകലെ തൗസന്‍ഡ് ഓക്‌സില്‍ കാട്ടുതീ ആരംഭിച്ചത്. തലസ്ഥാനമായ സാക്രമെന്റോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലുമാസ് ദേശീയ വനമാണ് ഉത്ഭവസ്ഥാനം.
വോള്‍സേ, ഹില്‍, ക്യാംപ് ഫയര്‍ എന്നീ പേരുകളിലായി കാലിഫോര്‍ണിയയുടെ മൂന്നു മേഖലകളിലാണ് തീ കനത്ത നാശം വിതയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  a month ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  a month ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  a month ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  a month ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  a month ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  a month ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  a month ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽ ഹിന്ദ് കൈകാര്യം ചെയ്യും; സേവനങ്ങൾ ജൂലൈ 1 മുതൽ

uae
  •  a month ago
No Image

പനിയെ തോൽപ്പിച്ച വീര്യം: ദക്ഷിണ കൊറിയയുടെ വിജയത്തിന് പിന്നിലെ 'രഹസ്യ' നായകൻ!

Football
  •  a month ago