എസ്.കെ.എസ്.എസ്.എഫ് മീലാദ് കാംപയിനിന് തുടക്കമായി
കോഴിക്കോട്: പ്രവാചകന്റെ ജന്മദിനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാംപയിനിന് തുടക്കമായി. 'കരുണയാണ് തിരുനബി (സ)' എന്ന പ്രമേയവുമായി ഒരു മാസക്കാലമാണ് സംഘടന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പാഴുര്‍ ദാറുല്‍ ഖുര്‍ആനില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
പ്രവാചകന്റെ ദര്‍ശനങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിലനിര്‍ത്തി മാതൃകയാവാന്‍ മുസ്‌ലിം സമൂഹം സന്നദ്ധമാവണമെന്ന് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. വിദ്വേഷം കൊണ്ട് നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇക്കാലത്ത് കരുണയുടെ പ്രവാചക ദര്‍ശനങ്ങള്‍ ലോക സമൂഹം മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷനായി.സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മുഖ്യ പ്രഭാഷണവും റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം പ്രമേയ പ്രഭാഷണവും മുസ്തഫ അശ്‌റഫി കക്കുപ്പടി ഹുബ്ബുറസൂല്‍ പ്രഭാഷണവും നിര്‍വഹിച്ചു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, ടി.പി സുബൈര്‍, സി.എ ശുക്കൂര്‍, ആര്‍.വി സലാം, അസീസ് പുള്ളാവൂര്‍, അബ്ദുല്‍ കരീം നിസാമി, ശാഫി ഫൈസി, സുല്‍ഫിക്കര്‍ മുക്കം സംസാരിച്ചു. ഒ.പി അഷ്‌റഫ് സ്വാഗതവും അലി അക്ബര്‍ മുക്കം നന്ദിയും പറഞ്ഞു.
കാംപയിനിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 24ന് പെരുമ്പിലാവ് വെള്ളറക്കാട് മദീനാ പാഷന്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം പ്രവാചക സ്‌നേഹികള്‍ പങ്കെടുക്കുന്ന പ്രകീര്‍ത്തന സദസില്‍ പ്രമുഖ പണ്ഡിത നേതാക്കളും സംബന്ധിക്കും.
പരിപാടിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണവും നടക്കും. കാംപയിനിന്റെ ഭാഗമായി സംഘടനയുടെ ജില്ല, മേഖല, ക്ലസ്റ്റര്‍, ശാഖ ഘടകങ്ങള്‍ മുഖേന സെമിനാറുകള്‍, ഹുബ്ബുറസൂല്‍ പ്രഭാഷണം, കാരണ്യ യാത്ര, ക്വിസ് മത്സരം, മൗലിദ് സദസ് തുടങ്ങിയ പരിപാടികള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."