മനുഷ്യ ജാലിക 2019 അട്ടപ്പാടിയില്‍: മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ പൊതു സമൂഹം മുന്നിട്ടിറങ്ങണം: മുസ്തഫ അഷ്‌റഫി
മണ്ണാര്‍ക്കാട് : ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ നമ്മുടെ ഭരണഘടനയിലെ ഏറ്റവും വലിയ പ്രത്യേകതയായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പൗരബോധമുള്ള പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ അഷറഫി കക്കുപ്പടി പ്രസ്താവിച്ചു. 2019 ലെ മനുഷ്യജാലികയുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തെ വ്യക്തിസ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും ഹനിക്കുകയും ഭരണഘടനയെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഇന്ത്യന്‍ ജനത ഒന്നിച്ചൊന്നായ് കൈകോര്‍ത്ത് രാജ്യത്തെ ഭരണഘടനയും അത് ഉദ്‌ഘോഷിക്കുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തേണ്ട സന്ദേശം രാജ്യത്തിന് കൈമാറി കൊണ്ടാണ് 13 വര്‍ഷത്തോളമായി എസ്.കെ.എസ്.എസ്.എഫ് 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ രാജ്യത്തെ ഭരണഘടന നിലവില്‍വന്ന ദിനമായ ജാനുവരി 26ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ജില്ലാകേന്ദ്രങ്ങളില്‍ പതിനായിരങ്ങളുടെ കൂട്ടായ്മയായി മനുഷ്യജാലിക തീര്‍ത്തു വരികയാണ്.
2019ലെ പാലക്കാട് ജില്ലാ മനുഷ്യജാലിക അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ ആയിരിക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം, സയ്യിദ് ഹുസൈന്‍ തങ്ങള്‍, നിസാബുദ്ദീന്‍ ഫൈസി, ഇസ്മായില്‍ ദാരിമി, ഹിബത്തുള്ള മാസ്റ്റര്‍, സൈനുദ്ദീന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
കബീര്‍ അന്‍വരി, സുബൈര്‍ മൗലവി, ഷജീര്‍ പേഴുംങ്കര, ഖാജ ഉസൈന്‍ ഉലൂമി, സൈനുല്‍ ആബിദ് ഫൈസി, മുഹ്‌സിന്‍ കമാലി, സയ്യിദ് ഹാഷിം തങ്ങള്‍, അബ്ദുല്‍ സലാം ഫൈസി,സലാം അഷ്‌റഫി, ഹൈദര്‍ അലി ഫൈസി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അസ്‌കറലി കരിമ്പ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി കുഞ്ഞുമുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."