HOME
DETAILS
MAL
ബഹ്റൈനിലെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഡോ. എംകെ മുനീര്‍ ഉദ്ഘാടനം ചെയ്തു
backup
November 18 2018 | 10:11 AM
മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്‌റൈന്‍ ചാപ്റ്റര്‍, ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് മുന്‍മന്ത്രിയും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ ഡോ. എംകെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
കാഴ്ചയെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം ക്യാമ്പുകള്‍ പ്രമേഹം കാഴ്ചയെ എങ്ങിനെ ബാധിക്കുമെന്നു തിരിച്ചറിയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിഫ സി ഇ ഒ ഹബീബ് റഹ്മാന്‍ അധ്യക്ഷനായി. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ആശംസയര്‍പ്പിച്ചു. ബിഡികെ ചെയര്‍മാന്‍ കെടി സലീം സ്വാഗതവും ജനറല്‍ സെക്രട്ടറി റോജി ജോണ്‍ നന്ദിയും പറഞ്ഞു.
ലോക കേരള സഭാ അംഗം രാജു കല്ലുംപുറം, ഷിഫ ഡയരക്ടര്‍ ഷെബീര്‍ അലി, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. പ്രദീപ് കുമാര്‍, ഡോ. ബിജു മോസസ്, ഡോ. നജീബ്, സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റുമാരായ ഡോ. കുമാരസ്വാമി, ഡോ. അനീസാ നജീബ്, സാമൂഹ്യ പ്രവര്‍ത്തകന്‍ കുട്ടൂസ മുണ്ടേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡയബറ്റിക് ഡേയോടനുബന്ധിച്ച രോഗികള്‍ക്കായി ഷിഫ ആവിഷ്‌കരിച്ച സ്‌പെഷ്യല്‍ കെയര്‍ കാര്‍ഡ് എംകെ മുനീര്‍ രാജു കല്ലുംപുറത്തിനും അസൈനാര്‍ കളത്തിങ്കലിനും നല്‍കി പ്രകാശനം ചെയ്തു. ഷിഫ നേത്രരോഗ വിദഗ്ധരായ ഡോ. ശ്രേയസ് പാലവ്, ഡോ. അഞ്ജലി മണിലാല്‍, ഡോ. പ്രേമലത എന്നിവര്‍ നേത്ര പരിശോധന നിര്‍വഹിച്ചു. ഒപ്‌ടോമെട്രീഷ്യന്‍മാരായ ഷബീര്‍, ഷമീല ഷബീര്‍, അന്‍വര്‍, ഷിംന, ബിന്‍ഷി നൗഫല്‍ എന്നിവര്‍ ക്യാമ്പില്‍ കാഴ്ച പരിശോധന നടത്തി. ക്യാമ്പില്‍ ഡയബറ്റിക് റെറ്റിനോപതി, പ്രമേഹ പരിശോധനകളും ഉണ്ടായി. പങ്കെടുത്തവര്‍ക്ക് സൗജന്യമായി ഷുഗര്‍, ബിപി പരിശോധന നടത്തി. ഡോ. പ്രദീപ് കുമാര്‍, ഡോ. ബിജു മോസസ് എന്നിവരുടെ നേതൃത്വത്തില്‍ ഡയബറ്റിക് ക്ലിനിക്കും പ്രവര്‍ത്തിച്ചു. ജീവിത ശൈലീ രോഗങ്ങള്‍, കുട്ടികളിലെ പ്രമേഹം എന്നീ വിഷയങ്ങളില്‍ ഡോ. ബിജു മോസസും ഡോ. പ്രദീപ് കുമാറും ക്ലാസെടുത്തു.
രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12വരെയായിരുന്നു ക്യാമ്പിലെ രജിസ്‌ട്രേഷന്‍. ക്യാമ്പില്‍ 460 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തോട് പറഞ്ഞു. നേത്ര പരിശോധനക്കു പുറമേ ഡയബറ്റിക് പരിശോധനയും നടന്നു. ബിഡികെ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ട്രഷറര്‍ ഫിലിപ് വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തന്‍ വിളയില്‍, സാബു അഗസ്റ്റിന്‍, സിജോ ജോസ്, അശ്വിന്‍, ജിബിന്‍, മിഥുന്‍, ഗിരീഷ് പിള്ള, സുനില്‍, ഗിരീഷ്, മിനി മാത്യു, ആനി എബ്രഹാം, രേഷ്മ ഗിരീഷ്, സ്മിതാ സാബു, ശ്രീജ ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാന്പ്. ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായാണ് ക്യാനപ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."