HOME
DETAILS

സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചു; ട്രക്ക് ഡ്രൈവറുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

  
backup
October 26, 2019 | 7:25 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%b1

ജെയ്പൂര്‍: ജമ്മു കശ്മിരില്‍ ഭീകരര്‍ കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ഇല്യാസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ഇല്യാസിന്റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അടിയന്തര ധനസഹായമായി 21 ലക്ഷം രൂപയും നല്‍കിയെങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
ഈ ആവശ്യമുന്നയിച്ച് ഇല്യാസിന്റെ ഭാര്യയും നാല് കുട്ടികളും ആള്‍വാര്‍ ജില്ലാ കലക്ടറുടെ ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. മൂന്നുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ ധര്‍ണയില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
അവസാനം നടന്ന ചര്‍ച്ചയില്‍ 6.5 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിക്കാന്‍ ഇല്യാസിന്റെ ഭാര്യയും മറ്റ് ബന്ധുക്കളും സമ്മതിച്ചു. ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന ഉറപ്പും നല്‍കിയതായി ജില്ലാ കലക്ടര്‍ രാമചന്ദ്ര ശര്‍മ അറിയിച്ചു. കൂടാതെ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍ സര്‍ക്കാര്‍ രണ്ട് ലക്ഷവും ജമ്മു കശ്മിര്‍ സര്‍ക്കാര്‍ 4.5 ലക്ഷം രൂപയും നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  3 days ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  3 days ago
No Image

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

Kerala
  •  3 days ago
No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  3 days ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  3 days ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  3 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  3 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  3 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  3 days ago