തൊടുപുഴയില്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്ക് പൂട്ട് വീഴുന്നു
തൊടുപുഴ തൊടുപുഴ നഗരസഭയില്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്ക് പൂട്ട് വീഴുന്നു. ആധുനിക അറവുശാല യാഥാര്‍ഥ്യമായില്ലെങ്കില്‍ മാംസവ്യാപാരമേഖലയ്ക്ക് തിരിച്ചടിയാവും.
ലൈസന്‍സില്ലാതെ നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന 14 അറവുശാലകള്‍ക്ക്് നഗരസഭാ ആരോഗ്യവിഭാഗം വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ ഇവ പൂട്ടണമെന്നാണ് കര്‍ശനനിര്‍ദേശം. ഇതോടെ നഗരപരിധിയില്‍ ഇറച്ചിക്ഷാമം നേരിട്ടേക്കാം.
ആധുനിക അറവുശാല ഒരുക്കേണ്ടത് നഗരസഭയാണ്. എന്നാല്‍, ഇതിന് നടപടി സ്വീകരിക്കാത്തതു മൂലം നഗരസഭാപ്രദേശത്തെ ലൈസന്‍സില്ലാത്ത അറവുശാലകളില്‍ അറുക്കുന്ന മാടുകളെ അവിടെത്തന്നെ വില്‍ക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ചട്ടങ്ങള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അറവുശാലയില്‍ മാത്രമെ മാടുകളെ അറുക്കാവൂ.
വില്‍പനശാലകളില്‍ ഇവയെ വില്‍ക്കാം. ഇക്കാര്യത്തില്‍ ഹൈക്കോടതിയും സംസ്ഥാനസര്‍ക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ നിര്‍ബന്ധിതമാവുകയായിരുന്നു.
അതേസമയം, ആധുനിക അറവുശാല നിര്‍മിക്കുന്നതിന് ഇനിയും നഗരസഭ തയാറായിട്ടുമില്ല.
ഇറച്ചി വില്‍പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് ഇതുവരെ ഉദ്യോഗസ്ഥര്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്കെതിരായ നടപടിയില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍, ഇനി നിയമം കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അറവുശാലകള്‍ക്ക് പൂട്ടു വീഴുന്നതോടെ നിരവധി പേരുടെ ഉപജീവനമാര്‍ഗവും വഴിമുട്ടും. ആവശ്യക്കാര്‍ക്ക് ഇറച്ചിക്കു വേണ്ടി സമീപ പഞ്ചായത്തുകളിലേയ്ക്ക് പോകേണ്ടി വരും.
തൊടുപുഴ നഗരസഭ രൂപീകൃതമായപ്പോള്‍ മാര്‍ക്കറ്റിനുള്ളില്‍ അറവുശാല നിര്‍മിച്ചിരുന്നു. അന്ന് ഇത്തരം നിയമങ്ങളൊന്നും വന്നിരുന്നില്ല.
പില്‍ക്കാലത്ത് ഈ അറവുശാല അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപത്തിന്മേല്‍ 2007ല്‍ അടച്ചിട്ടു. ഇത് ആധുനികവല്‍ക്കരിച്ച് പ്രശ്‌നപരിഹാരം കാണാന്‍ തീരുമാനവുമെടുതിരുന്നു. ഇതിനു വേണ്ടി സമീപകാലത്തെ ബജറ്റുകളിലെല്ലാം തുക വകയിരുത്താറുണ്ടെങ്കിലും നടപടി മാത്രമാണ് ഇല്ലാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."