HOME
DETAILS

നരിയല്ല, പറ്റിച്ചത് വെണ്ടേക്കാണ്

  
backup
November 18 2018 | 19:11 PM

musthafa-mundupara-todays-article-19-11-2018

മുസ്തഫ മുണ്ടുപാറ#

 

കുഞ്ഞിരാമന്‍ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കുള്ള മടക്കത്തിലാണ്. പെട്ടെന്നാണ് ഒരു നരി മുന്നില്‍ ചാടിവീണത്. മരണഭയത്താല്‍ കുഞ്ഞിരാമന്‍ ഓടെടാ ഓട്ടം. ഓട്ടത്തിനിടയില്‍ മുന്നില്‍ക്കണ്ട മരത്തില്‍ ചാടിക്കയറാന്‍ കുഞ്ഞിരാമന്‍ ശ്രമിച്ചെങ്കിലും ഒരടി പോലും കയറാന്‍ കഴിഞ്ഞില്ല.
മിനുമിനുപ്പുള്ള വെണ്ടേക്കെന്ന മരത്തിലാണു ഹതഭാഗ്യനായ കുഞ്ഞിരാമന്‍ കയറാന്‍ ശ്രമിച്ചത്. നരിയുടെ ദംഷ്ട്രകളില്‍ കുഞ്ഞിരാമന്‍ പെടലായിരുന്നു ഫലം. അതിഗുരുതരമായി പരുക്കേറ്റ കുഞ്ഞിരാമനെ ആരോ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ബോധം തെളിഞ്ഞപ്പോള്‍ കാര്യമന്വേഷിച്ചവരോടു കുഞ്ഞിരാമന്‍ പറഞ്ഞു, ''നരിയല്ല വെണ്ടേക്കാണ് എന്നെ പറ്റിച്ചത്.''
കുഞ്ഞിരാമനെ ഓര്‍ത്തത്, സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ട്രപ്പീസ് കളി കണ്ടപ്പോഴാണ്. നട്ടപ്പാതിരയ്ക്കു പ്രഖ്യാപിച്ച ഹര്‍ത്താലിനു കാരണമായിപ്പറഞ്ഞ ശശികല ടീച്ചറുടെ അറസ്റ്റ് നാടകം വരെ എത്തിനില്‍ക്കുന്ന 'കൊടുക്കലും വാങ്ങലും' കൂടുതല്‍ സംശയമുളവാക്കുകയാണ്.
ശബരിമല വിഷയത്തില്‍ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും ആദ്യമേ സ്വീകരിച്ചത് ആണും പെണ്ണും കെട്ട നിലപാടാണ്. ഇതുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി വരുന്നതിനു മുന്‍പു തന്നെ അതിന്റെ പ്രാധാന്യവും വൈകാരികതയും ഗൗരവവും മുന്‍കൂട്ടിക്കണ്ടു മുന്നൊരുക്കം നടത്തിയിരുന്നെങ്കില്‍ ഇത്തരം പ്രക്ഷുബ്ധാവസ്ഥ ഉണ്ടാകില്ലായിരുന്നു.
ശബരിമല വിഷയത്തില്‍ കേരളത്തിന്റെ പൊതുമനസ് സ്ത്രീപ്രവേശനത്തിനെതിരാണ്. വിശ്വാസകാര്യങ്ങളില്‍ പാരമ്പര്യമായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റേണ്ടതില്ലെന്ന നിലപാടിനൊപ്പം ഏറെക്കുറെ സിംഹഭാഗവും നില്‍ക്കുമ്പോള്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ മറിച്ചൊരു നിലപാടു ഭൂഷണമല്ല.
ഓരോ മതത്തിനും അവരവരുടേതായ വിശ്വാസവും ആചാരവുമുണ്ട്. അവ സംരക്ഷിക്കേണ്ടതു ഭരണഘടനാപരമായ ബാധ്യത കൂടിയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വിഘാതമാകാത്ത കാലത്തോളം അവയ്ക്കു പോറലേല്‍പ്പിക്കാന്‍ അവസരമുണ്ടായിക്കൂടാ.
ജനമനസിന്റെ തൂക്കം എവിടെക്കാണെന്ന് അറിയാത്തവരല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഇരുകൂട്ടരും ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനം കാപട്യമാണ്. ബി.ജെ.പിക്ക് ഇതു ദക്ഷിണേന്ത്യയിലെ ബാബരി മസ്ജിദാണ്. എന്തായാലും ലാഭക്കച്ചവടമെന്ന ഉറപ്പോടെയാണ് അവര്‍ ഇറങ്ങിക്കളിച്ചത്. അതിന്റെ മെച്ചം കാണുന്നുമുണ്ട്. എന്നാല്‍, സി.പി.എം ഇക്കാര്യത്തിലെടുത്ത സമീപനമാണ് അത്ഭുതപ്പെടുത്തുന്നത്. ഇക്കാലമത്രയും എല്ലാ അടവുകളുമെടുത്തിട്ടും ഹൈന്ദവവിശ്വാസികള്‍ ഭൂരിപക്ഷമുള്ള കേരളത്തിന്റെ പ്ലാറ്റ്‌ഫോമിലേയ്ക്കു കാലെടുത്തു വയ്ക്കാന്‍ അവസരം കിട്ടാതെ നായ തൊട്ട കലം കണക്കെ മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു സംഘ്പരിവാര്‍. രാജ്യം മൊത്തം ഭരിച്ചപ്പോഴും മലയാളമണ്ണ് അസ്പൃശ്യതയോടെയാണ് അവരെ കണ്ടത്.
തെരഞ്ഞെടുപ്പുകളില്‍ നേരിയ സാധ്യത തോന്നിയിടങ്ങളില്‍ ഇടത്-വലതു മുന്നണിക്കള്‍ക്കിടയിലെ മറ നേര്‍ത്തു വന്നതും മൂന്നാംകക്ഷിക്ക് ഇടംകൊടുക്കാതെ പരസ്പരം സഹകരിച്ച് ഇടതു-വലതുകളില്‍ സാധ്യത കൂടുതലുള്ളവര്‍ വിജയിച്ചതും ഇതുകൊണ്ടായിരുന്നു. ഈ കരുതല്‍ ബി.ജെ.പിയെ സംബന്ധിച്ചു മറികടക്കാന്‍ കഴിയാത്ത വലിയ കടമ്പയായിരുന്നു. പതിറ്റാണ്ടുകളായി കാത്തുവച്ച മോഹം സാക്ഷാല്‍ക്കരിക്കപ്പെട്ടുവെന്നതാണു ശബരിമല വിഷയത്തിലൂടെ ബി.ജെ.പി നേടിയെടുത്തത്.
ഇതിനു വഴിയൊരുക്കിയതില്‍ ചെറുതല്ലാത്ത പങ്ക് സി.പി.എമ്മിനുണ്ടെന്നതു പറയാതെ വയ്യ. പതിവിനും മുന്‍ വഴക്കങ്ങള്‍ക്കും വിരുദ്ധമായി ഇപ്പോഴത്തെ സി.പി.എം സര്‍ക്കാരിന്റെ സമീപനങ്ങളില്‍ പലപ്പോഴായി ഫാസിസത്തോടുള്ള മൃദുലസമീപനം തോന്നിത്തുടങ്ങിയിട്ടുണ്ടായിരുന്നു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിാലെ പല നീക്കങ്ങളും സംശയാസ്പദമായിരുന്നുവെന്നതു പിണറായി സര്‍ക്കാരിന്റെ തുടക്കം മുതലേ നിരീക്ഷിക്കപ്പെട്ടതാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ചതും വിവാദമായതുമായ പാലക്കാട് സിറാജുന്നിസ വെടിവയ്പു കേസിലെ മുഖ്യകാരണക്കാരനെന്ന ദുഷ്‌പേരുള്ള രമണ്‍ശ്രീവാസ്തവയെ തന്നെ തിരഞ്ഞുപിടിച്ചു മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയതാണ്. സി.പി.എം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തിയ ഏറ്റവും വലിയ ആയുധമായിരുന്നു രമണ്‍ശ്രീവാസ്തയെന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോഴാണു സി.പി.എമ്മിന്റെ ഈ നടപടി അമ്പരപ്പിച്ചത്.
രണ്ടുതരം നീതിയെന്നു തോന്നിപ്പിക്കും വിധമായിരുന്നു മുസ്‌ലിം ന്യൂനപക്ഷ വിഷയങ്ങളില്‍ പലപ്പോഴും സി.പി.എം സര്‍ക്കാരിന്റെ സമീപനം. ശശികലയുടെ വൈകാരികപ്രഭാഷണങ്ങളോടു കാണിച്ച നിയമത്തിന്റെ മൃദുത്വം മറ്റു പല കേസുകളിലും കണ്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ശബരിമല പ്രശ്‌നത്തില്‍ വരെ ഇതു തെളിഞ്ഞു കണ്ടു. എന്നു മാത്രമല്ല പരസ്പരം ചൊറിഞ്ഞുകൊടുത്തു സഹകരിക്കുകയെന്ന സമീപനം പോലുമുണ്ടോയെന്നു പച്ചയായി സംശയിക്കപ്പെടേണ്ട സാഹചര്യത്തിലെത്തി നില്‍ക്കുകയാണ്.
ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടത്തുന്ന പോരു പുറമേയ്ക്കു തോന്നിപ്പിക്കും പോലെയല്ല പരസ്പരം സൗഹൃദപോരാണെന്നു നിരീക്ഷിക്കപ്പെടുന്നതില്‍ തെറ്റില്ലെന്നതാണു വസ്തുത. ആത്യന്തികമായി ബി.ജെ.പിയെ പ്രമോട്ടു ചെയ്യുംവിധമാണു കാര്യങ്ങളുടെ പോക്ക്. അറസ്റ്റ് മുതലുള്ള ഓരോ നിലപാടുകളിലും ഇക്കാര്യം മുഴച്ചുനില്‍ക്കുകയാണ്.
ബി.ജെ.പിയെന്ന മൂന്നാംകക്ഷിയെ പ്രതിഷ്ഠിക്കുക വഴി താല്‍ക്കാലിക രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള സൃഗാലതന്ത്രം സി.പി.എമ്മിന്റെ വശമുണ്ടോയെന്നു ന്യായമായും സംശയിക്കപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസ് സ്വതവേ ദുര്‍ബലമാണെന്നതിനു പുറമെ രാത്രി ആര്‍.എസ്.എസും പകല്‍ കോണ്‍ഗ്രസുമെന്ന ആരോപണം നേരത്തേ തന്നെയുള്ളവരെന്ന നിലയ്ക്കു ബി.ജെ.പി ശക്തിപ്പെട്ടുന്നതോടെ സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ പരുക്കേല്‍ക്കുക കോണ്‍ഗ്രസ്സിനായിരിക്കുമെന്ന ഗണിതശാസ്ത്രത്തിലെ രസതന്ത്രം സി.പി.എം കാണുന്നുണ്ട്.
ഇതിനിടയില്‍ കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയെന്ന നിലയ്ക്കു നേരിയ പരുക്കേ തങ്ങള്‍ക്കു പറ്റൂവെന്നും അതു പരിഹരിക്കാന്‍ ന്യൂനപക്ഷ സംരക്ഷകരെന്ന സ്ഥിരം വായ്ത്താരി ബി.ജെ.പിയെ ചൂണ്ടിക്കാണിച്ചു ശക്തിപ്പെടുത്തുന്നതോടെ കഴിയുമെന്നും കണക്കു കൂട്ടുന്നുണ്ടാകണം. എന്തായാലും ശബരിമല വിഷയത്തിലെ ബി.ജെ.പി, സി.പി.എം കക്ഷികളുടെ നിലപാടുകള്‍ സംശയത്തിന് ഇടനല്‍കുന്നതാണ്. കോടതിവിധി എന്തായാലും അതിനെ മറികടക്കാനുള്ള എല്ലാ സാധ്യതയും ബി.ജെ.പിക്കു മുന്നില്‍ ഇന്നുണ്ട്.
മുത്വലാഖ് ഓര്‍ഡിനന്‍സ് ഇറക്കുന്ന വിഷയത്തില്‍ ബി.ജെ.പി കാണിച്ച ധൃതി ഇതിനു മികച്ച ഉദാഹരണമാണ്. ഏറ്റവും അടിയന്തരഘട്ടത്തില്‍ മാത്രം രാഷ്ട്രപതി ഉപയോഗപ്പെടുത്തേണ്ട ആയുധമെടുത്താണു ബി.ജെ.പി മുത്വലാഖിനെ വെട്ടിയത്. മുസ്‌ലിംസമുദായത്തിലെ 0.1 ശതമാനംപോലുമില്ലാത്ത മുത്വലാഖിനെ നേരിടാന്‍ കാണിച്ച നിയമചാട്ടവാര്‍ പ്രയോഗിക്കാതെ നിയമമുണ്ടാക്കാമെന്നിരിക്കെ ഇപ്പോഴുള്ള കോലാഹലങ്ങള്‍ സദുദ്ദേശപരമല്ലെന്നു വ്യക്തം.
വിഷയം സങ്കീര്‍ണമാക്കാതെയും ഹൈന്ദവ വര്‍ഗീയശക്തികള്‍ക്കു മുതലെടുപ്പിന് ഇടംകൊടുക്കാതെയും പ്രശ്‌നപരിഹാരത്തിനുള്ള ഒരു ശ്രമവും സി.പി.എം പക്ഷത്തുനിന്ന് ഇതുവരെ ഉണ്ടായില്ലെന്നതു ഗൗരവത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ആശങ്ക വര്‍ധിക്കുകയാണ്. സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്ക് ഈ പ്രശ്‌നം അതിജീവിക്കാന്‍ ഇരട്ടച്ചങ്കു വേണമെന്നില്ല, ഒറ്റച്ചങ്കു മാത്രം മതി.
എന്നിട്ടുമെന്തേ ഇങ്ങനെ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സി.പി.എമ്മിന് ബാധ്യതയുണ്ട്. അതിനുത്തരം നല്‍കാന്‍ കഴിയാത്ത കാലത്തോളം ചില 'അന്തര്‍ധാരകള്‍' ഇതിനു പിന്നിലുണ്ടെന്നു വിലയിരുത്തേണ്ടി വരും. ഇടതും വലതുമെന്ന സമവാക്യം തിരുത്തി ഞങ്ങളും ബി.ജെ.പിയും മതിയെന്നാണു കണക്കുകൂട്ടുന്നതെങ്കില്‍ അവശേഷിക്കുന്ന ഏകസംസ്ഥാനം കൂടി കൈവിടുമെന്ന് ഓര്‍ക്കുന്നതു നന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  21 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  21 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  a day ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  a day ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  a day ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  a day ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  a day ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  a day ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  a day ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  a day ago