HOME
DETAILS

ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ ട്രാഫിക് എസ്.ഐ കൈയേറ്റം ചെയ്തതായി പരാതി

  
backup
June 24, 2017 | 7:11 PM

%e0%b4%90-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81

മൂവാറ്റുപുഴ :  വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതി നേടിയ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ  കുടുംബാംഗങ്ങളെ  മൂവാറ്റുപുഴ  ട്രാഫിക് എസ്.ഐ കൈയേറ്റം ചെയ്തതായി പരാതി.  കഴിഞ്ഞദിവസം പ്രൈവറ്റ് സ്റ്റാന്റിന്  സമീപത്തുള്ള ബേക്കറിയില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍  വാങ്ങാന്‍ എത്തിയ  കുടുംബത്തിനാണ്  ട്രാഫിക് എസ്.ഐയുടെ മര്‍ദനമേല്‍ക്കേണ്ടി വന്നത്.  സംഭവത്തില്‍ പരിക്കേറ്റ കിഴക്കേക്കര  മാളിയേക്കല്‍ അഹദിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.  അഹദും, മാതാവും സഹോദരനും സഞ്ചരിച്ചിരുന്ന വാഹനം നോ പാര്‍ക്കിങില്‍ നിര്‍ത്തിയെന്നാരോപിച്ച്  ട്രാഫിക് എസ്.ഐ സുനില്‍ തോമസ് മോശമായി പെരുമാറുകയും  അസഭ്യം പറയുകയും  ചെയ്തു. തുടര്‍ന്ന് കൈ പിടിച്ച്  ബലമായി തിരിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും  ചെയ്യാത്ത കുറ്റത്തിന്  കേസ് ചാര്‍ജ് ചെയ്തതായും  അഹദ് പൊലിസിന് മൊഴി നല്‍കി.
 ബേക്കറി കടയ്ക്ക് മുന്നില്‍  നോ പാര്‍ക്കിങ് മേഖലയല്ലെന്നും  ഇരുചക്രവാഹനങ്ങളും  ഓട്ടോറിക്ഷകളും അടക്കമുള്ളവ  പാര്‍ക്ക് ചെയ്തിരുന്നിടത്താണ് താനും വാഹനം നിര്‍ത്തിയിരുന്നതെന്നുംഅഹദ് പറഞ്ഞു. അമ്മ അടക്കമുള്ള കുടുംബാംഗങ്ങള്‍  ഉള്ളതിനാലും നോമ്പ് സമയമായതിനാലും സ്റ്റേഷനില്‍ കൊണ്ടുപോകരുതെന്നും  പെനാല്‍റ്റി അടച്ചുകൊള്ളാമെന്നും  പറഞ്ഞിട്ടും എസ്.ഐ വനിതകള്‍ അടക്കമുള്ളവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയതായി അദ്ദേഹം പറഞ്ഞു. എസ്.ഐക്കെതിരെ നടപടി  ആവശ്യപ്പെട്ട്  ഉന്നത അധികാരികള്‍ക്ക്  പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ്  അഹദിന്റെ കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  a day ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  a day ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  a day ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  a day ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  a day ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  a day ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  a day ago