ബാഗ്ദാദിയുടെ മരണം ചരമ കോളത്തിലൊതുക്കി വാഷിങ്ടണ്‍ പോസ്റ്റ്; തലക്കെട്ടിലുമുണ്ട് വിചിത്രത
വാഷിങ്ടണ്‍: ആഗോള ഭീകരന്‍ ബഗ്ദാദി യു.എസ് സൈനികനടപടിക്കിടെ സ്വയം പൊട്ടിത്തെറിച്ച് മരിച്ച വാര്‍ത്ത യു.എസിലെ പ്രമുഖ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് സാധാരണ ചരമവാര്‍ത്തയായി. ബഗ്ദാദിയുടെ ചിത്രത്തോടു കൂടി കൊടുത്ത വാര്‍ത്തയുടെ തലക്കെട്ടും ട്രെന്‍ഡിങാണിപ്പോള്‍ ട്വിറ്ററില്‍.
'ഇസ്‌ലാമിക് സ്‌റ്റേറ്റിന് ചുക്കാന്‍പിടിക്കുന്ന തീവ്ര മതപണ്ഡിതന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി 48-ാം വയസില്‍ മരിച്ചു' എന്നാണ് തലക്കെട്ട് നല്‍കിയത്. സാധാരണ മരണമായി ചിത്രീകരിച്ചതിനെതിരെ നിരവധി പേര്‍ #WaPoDeathNotices എന്ന ഹാഷ്ടാഗുമായി രംഗത്തെത്തി. മുന്‍പ് മരിച്ച തീവ്രവാദികളുടെയും മറ്റും സമാനമായ തലക്കെട്ടുകളുണ്ടാക്കിയാണ് ആളുകള്‍ ട്വീറ്റ് ചെയ്യുന്നത്.
ബുദ്ധിമാനായ എന്‍ജിനീയറായ ബിന്‍ ലാദന്‍ മരിച്ചു, പ്രമുഖ പ്രഭാഷകന്‍ ഹിറ്റ്‌ലര്‍ നിര്യാതനായി, പാവപ്പെട്ട കര്‍ഷകനായ താനോസ് (യു.എസ് ഹാസ്യ കഥകളിലെ വില്ലന്‍) മരിച്ചു എന്നെല്ലാം തലക്കെട്ടുകള്‍ നീളുന്നു.
അതേസമയം, ട്രംപിനോടുള്ള അമര്‍ഷമാണ് വാഷിങ്ടണ്‍ പോസ്റ്റ് തീര്‍ത്തതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. നേരത്തെ വാഷിങ്ടണ്‍ പോസ്റ്റിനും ന്യൂയോര്‍ക്ക് ടൈംസിനുമെതിരേ പരസ്യമായി രംഗത്തുവന്ന ട്രംപ് ഈ പത്രങ്ങള്‍ ഇനി വൈറ്റ്ഹൗസില്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. ഇതിലുള്ള പ്രതിഷേധമാണോ ലോകത്ത് ഏറെ വായനക്കാരുള്ള പത്രത്തില്‍ വാര്‍ത്ത ഈവിധമാവാന്‍ കാരണമെന്ന് സംശയിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."