സംസ്ഥാനത്ത് സഹകരണ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി
തൃപ്രങ്ങോട്: കേരളത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സഹകരണ മേഖലയില്‍ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരൂര്‍ ആലത്തിയൂരില്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ അടിസ്ഥാനത്തില്‍ ആശുപത്രികള്‍ വന്നാല്‍ രോഗികള്‍ അമിതമായി ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ കഴിയുമെന്നത് മാത്രമല്ല മെച്ചപ്പെട്ട സേവനങ്ങള്‍ രോഗികള്‍ക്ക് നല്‍കാനും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.എം.സി.എച്ച് ചെയര്മാന് പി. ജ്യോതിഭാസ് അധ്യക്ഷനായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ആരോഗ്യ മന്ത്രി കെ.കെ ശൈലജ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍, വി. അബ്ദുറഹ്മാന് എം.എല്‍.എ സംസാരിച്ചു. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, തിരൂര്‍ നഗരസഭ ചെയര്മാന് കെ.ബാവ , ഫാത്തിമ ഇമ്പിച്ചിബാവ , ജോസ് എബ്രഹാം, പൊന്നാനി നഗരസഭ ചെയര്മാന് മുഹമ്മദ് കുഞ്ഞി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."