HOME
DETAILS
MAL
തുണ്ടി പാലം: നിര്‍മാണം നിര്‍ത്തിവച്ച കരാറുകാരന് നോട്ടിസ്
backup
June 24 2017 | 22:06 PM
പേരാവൂര്‍: തൊണ്ടിയില്‍ പാലം നി
ര്‍മാണം നിര്‍ത്തിവച്ചതിന് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് ഷോക്കോസ് നോട്ടിസ് നല്കി.
കാസര്‍കോട്ടെ യു. എം.കെ കണ്‍സ്ട്രക്ഷന്‍സിനാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആന്റ് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ നോട്ടിസ് അയച്ചത്. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അടിയന്തിരമായി പ്രവൃത്തി നടത്തണമെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്കും കൈമാറി.
പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ സൂപ്രണ്ടിങ് എന്‍ജിനിയറുടെ നിര്‍ദേശാനുസരം തുടര്‍നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."