50ഃ50 സമ്മതമെന്ന് ബി.ജെ.പി; ഇല്ലെന്ന് ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത വിധം എന്‍.ഡി.എ മുന്നണിയില്‍ രൂപപ്പെട്ട തര്‍ക്കം അയവില്ലാതെ തുടരുന്നു. മുഖ്യമന്ത്രി പദവി രണ്ടരവര്‍ഷം വീതം ഇരുകക്ഷികള്‍ക്കും ഇടയില്‍ 50ഃ50 എന്ന വിധത്തില്‍ പങ്കിടാമെന്ന് ശിവസേനക്ക് ബി.ജെ.പി വാക്ക് കൊടുത്തിരുന്നുവെങ്കിലും അതു നിഷേധിച്ച് ഫഡ്‌നാവിസ് തന്നെ ഇന്നലെ രംഗത്തുവന്നു.
ശിവസേനയുമായി യാതൊരു ഒത്തുതീര്‍പ്പുമില്ലെന്ന് പ്രഖ്യാപിച്ച ഫഡ്‌നാവിസ്, അടുത്ത അഞ്ചുവര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായാണ് തന്നെ ചുമതലപ്പെടുത്തിയതെന്നും ശിവസേനക്ക് യാതൊരു വിധത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒത്തുതീര്‍പ്പിനില്ലെന്ന ഫഡ്‌നാവിസിന്റെ പ്രഖ്യാപനത്തോട് രൂക്ഷമായാണ് ശിവസേന പ്രതികരിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ 145 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെങ്കില്‍ അദ്ദേഹം സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയായിക്കോട്ടെയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്തു മുഖ്യമന്ത്രി പദവിയെ കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് എനിക്കറിയില്ല.
50ഃ50 ഫോര്‍മുലയെ കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നതെങ്കില്‍ സത്യത്തിന്റെ അര്‍ഥം എന്തെന്ന് എനിക്കറിയില്ലെന്നും റാവത്ത് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം വൈകിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് മറ്റുമാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി.
അതേസമയം, അധികാരപങ്കാളിത്തം സംബന്ധിച്ച തര്‍ക്കം രൂക്ഷമാക്കി ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ച ശിവസേന മേധാവി ഉദ്ധവ് താക്കറെ റദ്ദാക്കി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി ഇന്നലെ വൈകിട്ട് നടക്കാനിരുന്ന യോഗമാണ് താക്കറെ ബഹിഷ്‌കരിച്ചത്.
കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പങ്കെടുക്കുന്ന യോഗത്തില്‍വച്ച് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമനടപടികള്‍ നീക്കാനായിരുന്നു പദ്ധതി.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പിക്ക് 105ഉം ശിവസേനക്ക് 56 ഉം സീറ്റുകളാണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 145 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."