പനിബാധിതരുടെ വര്‍ധനവില്‍ ആശങ്ക വേണ്ട
കൊല്ലം: ഇക്കൊല്ലം പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നു കേരളാ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ. കെ കിരണും ജനറല്‍സെക്രട്ടറി ഡോ. ഡാര്വിന് സി പോളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പനി സീസണ് ആരംഭിച്ചതുമുതല്‍ തന്നെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ ഡ്യൂട്ടിയിലാണ്. ആശുപത്രികളിലെ തിരക്കു കുറക്കാന്‍ താല്‍ക്കാലിക ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണം. ജില്ലാ ആശുപത്രികളില്‍വരെ ഒ.പി നടത്താന്‍ ജീവനക്കാരുടെ കുറവുണ്ട്. അതുവരെ അടിയന്തര ശസ്ത്രക്രിയ ഒഴിച്ചുള്ള എല്ലാ സ്പെഷ്യാലിറ്റി ജോലികളും നിര്‍ത്തിവച്ച് പനി ക്ലിനിക്കുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിവരും. ഇതിനിടെ കെ.ജി.എം.ഒ.എയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പി.എച്ച്.സികളില്‍ രണ്ടും സി.എച്ച്.സികളില്‍ മൂന്നും താലൂക്ക് ആശുപത്രികളില്‍ അഞ്ചും ജില്ലാ ആശുപത്രികളില്‍ എട്ടും ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കണം. സമയബന്ധിതമായി പ്രമോഷന് നല്കാത്തതുമൂലം ജില്ലയില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകള്‍ ധാരാളമുണ്ട്. ഇതു പനി നിയന്ത്രണത്തെ ബാധിച്ചു കഴിഞ്ഞു. ജില്ലയില്‍ ഇതുവരെ പത്തുപേര്‍ ഡെങ്കിപ്പനി ബാധിച്ചും ആറുപേര്‍ എച്ച്.വണ്‍ എന്‍ വണ്‍ ബാധിച്ചും രണ്ടുപേര്‍ എലിപ്പനിമൂലവും മരിച്ചിട്ടുണ്ട്. പരിസര ശുചീകരണത്തിലൂടെ മാത്രമേ പനിയെ നിയന്ത്രിക്കാന്‍ കഴിയു. വീടുകളില്‍ പലതവണ പുകയ്ക്കുന്നതിലൂടെ വീടുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന് ഡെങ്കിപ്പനിക്കു കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാന്‍ കഴിയുമെന്നും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."