ജില്ലാ പഞ്ചായത്ത് 427 ഭിന്നശേഷി വിദ്യാര്‍ഥികളെ അനുമോദിച്ചു
പാലക്കാട് ; ദേശീയ വികലാംഗ പുനരധിവാസ പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതര്‍ക്കായി 20 മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 12.89 ലക്ഷം ചെലവഴിച്ച് അകത്തേത്തറ, മുണ്ടൂര്‍, എലവഞ്ചേരി, ഓങ്ങല്ലൂര്‍, തേങ്കുറിശ്ശി, നെല്ലായ പഞ്ചായത്തുകളില്‍നിന്ന് തെരഞ്ഞെടുത്ത അംഗപരിമിതര്‍ക്കാണ് വാഹന വിതരണം നടത്തിയത്. അര്‍ഹരായവര്‍ വാഹനത്തിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലാണ് അപേക്ഷ നല്‍കേണ്ടത്.
വിജയോത്സവം 2017ന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി, ടി.എച്ച്.എസ് പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച ജില്ലയിലെ 427 ഭിന്നശേഷി വിഭാഗക്കാരായ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് മെമന്റൊ നല്‍കി അനുമോദിച്ചു.
ഇതില്‍ 368 പേര്‍ എസ്.എസ്.എല്‍.സി വിഭാഗത്തിലും 59 പേര്‍ പ്ലസ്ടു വിഭാഗത്തിലും ഉള്‍പ്പെടും. ജില്ലയിലെ 68 എയ്ഡഡ്-സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ നിന്ന് 37 റീസോഴ്‌സ് അധ്യാപകര്‍ തെരഞ്ഞടുത്തവരാണ് അനുമോദനത്തിന് അര്‍ഹരായത്.
എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ രണ്ടായിരത്തില്‍പരം വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ആഴ്ച്ച അനുമോദിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി. ജില്ല പഞ്ചായത്തിന്റെ ഭാരതപ്പുഴ പരിപാലന പദ്ധതിയുടെ ഭാഗമായുളള പുഴ ഉണര്‍ത്ത് പാട്ടോടെയാണ് പരിപാടി ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത്് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു സുരേഷ്, എ.ഗീത ടീച്ചര്‍, കെ.ബിനുമോള്‍, ചെയര്‍മാന്‍് പി.കെ സുധാകരന്‍ പങ്കെടുത്തു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി.ലൈല ആമുഖപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ആര്‍ രോഹിണി, അക്കാദമിക് കോഡിനേറ്റര്‍, ഡയറ്റ് ഡോ.ടി.എസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."