പട്ടാമ്പിയില്‍ പെരുന്നാള്‍ തിരക്ക് ഡോക്ടര്‍മാരുടെ വസതിയില്‍
പട്ടാമ്പി: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപനിയും ചിക്കന്‍പോക്‌സും മഞ്ഞപിത്തവും മറ്റു രോഗങ്ങളും പിടിപ്പെട്ടതോടെ പെരുന്നാള്‍ കച്ചവടക്കാര്‍ക്കും തിരിച്ചടി. പ്രദേശത്ത് പനിബാധിച്ചവരുടെ അംഗസംഖ്യ വര്‍ധിച്ചതോടെ സ്വകാര്യഡോക്ടര്‍മാരുടെ വസതിയില്‍ പനിബാധിച്ച് ചികിത്സ തേടിയെത്തിയവരുടെ നീണ്ടവരി. പട്ടാമ്പിയില്‍ അറിയപ്പെട്ട റിട്ട.ഗവണ്‍മെന്റ് സൂപ്രണ്ട് ഡോ. ജോസ് പുളിക്കലിന്റെ വസതിയില്‍ രോഗികളുടെ തിരക്കൊഴിഞ്ഞ നേരമില്ല. അവസാന നോമ്പ്തുറസമയങ്ങളില്‍ പോലും രോഗികള്‍ കൈകുഞ്ഞുങ്ങളെയും പിടിച്ച് വരിയില്‍ നില്‍ക്കുകയാണ്.
താലൂക്കിന്റെ വിവിധ ഇടങ്ങളിലായി പരിശോധനക്കിരിക്കുന്ന ഡോക്ടര്‍മാരുടെ വസതിയിലും രോഗികളുടെ എണ്ണം പതിവിലും കൂടുതലാണ്. താലൂക്ക് ആശുപത്രിയിലും സമാനരീതിയിലുള്ള തെരക്ക് വര്‍ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണക്കൂടുതല്‍ കാരണം പനിമൂര്‍ഛിച്ചവരെ മാത്രമാണ് കിടത്തിചികിത്സക്ക് വിധേയമാക്കുന്നത്. അത് കൊണ്ട് തന്നെ താലൂക്ക് ആശുപത്രിപരിസരം പനിബാധിച്ചവരെകൊണ്ട് വീര്‍പ്പ് മുട്ടിയ അവസ്ഥയാണ്. ഇതിന് പുറമെ പെരിന്തല്‍മണ്ണ, തൃശൂര്‍ ആശുപത്രികളിലും ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. അതെ സമയം വീര്യംകൂടിയ മരുന്ന് കഴിക്കുന്നതും സ്വയം ചികിത്സ നടത്തുന്നതും ഒഴിവാക്കാന്‍ ഇതിനകം തന്നെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുവാങ്ങുന്നവര്‍ പ്രദേശത്ത് നിരവധിയാണ്. അമിതമായ തിരക്കിനാല്‍ ഡോക്ടറെ കാണാന്‍ കഴിയാത്തഅവസ്ഥയായതും നേരിട്ട് മെഡിക്കല്‍ഷോപ്പില്‍ പോയി മരുന്ന് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."