കെ.എസ്.ആര്.ടി.സി ബസിടിച്ച് വീട്ടമ്മക്ക് പരുക്ക്
കയ്പമംഗലം: നോമ്പ് തുറക്കായി ജീരക കഞ്ഞി വാങ്ങിച്ചു വരികയായിരുന്ന അറുപത്തിയഞ്ചുകാരിക്ക് കെ.എസ് .ആര്.ടി.സി ബസ് ഇടിച്ചു ഗുരുതര പരുക്ക് . മതിലകം പഞ്ചായത്തിലെ പുതിയകാവ് പള്ളിക്കു സമീപം താമസിക്കുന്ന തളികപാടത്ത് വീട്ടില്‍ മുഹമ്മദ് ഭാര്യ ബീവി(65) ക്കാണ് കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
നോമ്പ് തുറക്കാനായി പുതിയകാവ് ജുമാ മസ്ജിദില്‍ നിന്നും ജീരക കഞ്ഞി വാങ്ങി റോഡ് മുറിച്ചു കടക്കവേ ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന കെ എസ് ആര് ടി സി ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചാണ് ബീവിക്ക് പരുക്കേറ്റത്. ബസ് ഇടിച്ചു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇവരെ ആക്ട്സ് പുന്നക്കബസാര്‍ ശാഖയിലെ പ്രവര്‍ത്തകരാണ് കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്നും ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ബീവി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ബീവിയെ ഇടിച്ച കെ എസ് ആര് ടി സി ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."