സഹജീവികളുടെ സങ്കടങ്ങളെ സാന്ത്വനപ്പെടുത്താന്‍ വിശ്വാസികള്‍ മുന്നിലുണ്ടാവണം: മുനവ്വറലി തങ്ങള്‍
ചേറ്റുവ: സഹജീവികളുടെ സങ്കടങ്ങളെ സാന്ത്വനപ്പെടുത്താന്‍ വിശ്വാസികള്‍ എപ്പോഴും മുന്നിലുണ്ടാവണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് തെക്കര കത്ത് കരീം ഹാജി അധ്യക്ഷനായി.
റിലീഫിന്റെ ഭാഗമായുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് ആടും കൂടും പദ്ധതി, 200 വിധവകള്‍ക്ക് പുതു വസ്ത്രം, 200 സ്ത്രീകള്‍ക്ക് പെന്ഷന്, ചികിത്സാ സഹായം, ഡയാലിസിസ് ധന സഹായം, നിസ്കാര കുപ്പായം, തൊപ്പി വിതരണം, തുടങ്ങിയവയാണ് പ്രത്യാശ 2017 റംസാന് റിലീഫിന്റെ ഭാഗമായി നടത്തിയത്. ചടങ്ങില്‍ മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യാതിഥിയായിരുന്നു. അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ തങ്ങള്‍, കെ.എം.സി.സി നേതാക്കളായ പി.കെ അലിക്കുഞ്ഞി, പി.വി ജലാല്‍, പാര്‍ട്ടി ഭാരവാഹികളായ പി.വി ഉമ്മര്‍ക്കുഞ്ഞി, പി.എം മുജീബ്, വി.പി മന്‍സൂറലി, സി.സി.മുഹമ്മദ്, സി.എസ് മുഹമ്മദുണ്ണി, യൂത്ത് ലീഗ് നേതാക്കളായ വി.എം മനാഫ്, ടി.കെ നൗഷാദ്, ടി.ആര് ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ധീന്‍, ബ്ലോക്ക് മെമ്പര്‍ ഷാജിത ഹംസ, പഞ്ചായത്ത് മെമ്പര്‍മാരായ പി.എ അഷ്കറലി, ഷൈല മുഹമ്മദ്, ശ്രീബ രതീഷ്, റസിയ അമ്പലത്ത് വീട്ടില്‍, റഫീഖ ടീച്ചര്‍, ഷാലിമ സുബൈര്‍, ഷംസിയ തൗഫീഖ്, എ.കെ അബ്ദുല്‍ കരീം, പണ്ടാരി കുഞ്ഞിമുഹമ്മദ്, പി.കെ അബൂബക്കര്‍, പി.എച്ച് തൗഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."