ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേയ്ക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെയും
കല്‍പ്പറ്റ: ഡിസംബര്‍ 27 മുതല്‍ 31വരെ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തെ പ്രതിനിധീകരക്കാന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥികളായ ലക്ഷ്മി ഭാരതിയും, കെ.പി സരുണും തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോടു നടന്ന സംസ്ഥാനതല ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവര്‍ അവതരിപ്പിച്ച 'പക്ഷികളുടെ ആവാസവ്യവസ്ഥ സേവനങ്ങളും കാര്‍ഷിക പരിപാലന രീതികളും' എന്ന പ്രബന്ധമാണ് തെരഞ്ഞെടുക്കപ്പെട്ടത്.വ്യത്യസ്ത കാര്‍ഷിക പരിപാലന രീതികള്‍ പക്ഷികളുടെ എണ്ണത്തിലും അവര്‍ നല്‍കുന്ന സേവനങ്ങളേയും എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് പ്രബന്ധം പറയുന്നത്. ഒരു സീസണില്‍ നെല്‍പ്പാടത്തെ കീടങ്ങളെ തിന്നുനിയന്ത്രിക്കുന്നതിലുടെ പക്ഷികള്‍ കര്‍ഷകര്‍ക്ക് 4500 രൂപയുടെ സേവനം നല്‍കുന്നു. കൂടാതെ പഠനത്തില്‍ ജൈവപാടത്ത് കണ്ടെത്തിയ 27 ഇനത്തില്‍പ്പെട്ട 400ല്‍ അധികം പക്ഷികള്‍ ഒരു ദിവസം ഒരു കിലോഗ്രാം പക്ഷികാഷ്ടം നിക്ഷേപിക്കുന്നു. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുകയും പരമാവധി ഉല്‍പാദനം ഉറപ്പാക്കുകയും ചെയ്യുന്നു.എടപ്പട്ടി കല്ലേരിപൊയില്‍ പ്രദീശന്റേയും ബിന്ദുവിന്റേയും മകനാണ് കെ.പി സരുണ്‍, കല്‍പ്പറ്റ ഗ്രാമത്ത്‌വയല്‍ സ്വദേശി വിഷ്ണുദാസിന്റെയും സുമയുടേയും മകളാണ് ലക്ഷ്മി ഭാരതി. എസ്‌കെ.എം.ജെ യു.പി സ്‌കുളിലെ ശാസ്ത്രാധാപിക ഇ.ആര്‍ സ്മിതയുടേയും തൃക്കൈപ്പറ്റയിലെ ജൈവകര്‍ഷകനും പക്ഷിനിരീക്ഷകനുമായ എന്‍.വി കൃഷ്ണന്റെയും മാര്‍ഗനിര്‍ദേശത്തിലാണ് പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."