തിരുന്നാവായയിലെ പക്ഷിവേട്ട തടയാന്‍ നിരീക്ഷണം
തിരൂര്‍: തിരുന്നാവായയിലെയും പരിസര പ്രദേശങ്ങളിലെയും പക്ഷിവേട്ട തടയാന്‍ വനംവകുപ്പും പൊലിസും നിരീക്ഷണം ശക്തമാക്കി. ദേശാടന പക്ഷികളെയും ഇതര പക്ഷികളെയും വെടിവച്ചും വലവീശിയും മറ്റഴ തരത്തിലും വേട്ടയാടുന്നതും പക്ഷികളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതും തടയാന്‍ അടിയന്തര നടപടിയെടുക്കണമെന്നലവശ്യപ്പെട്ടഴ തിരൂര്‍ ആര്‍.ഡി.ഒ ടി.വി സുഭാഷ് ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് നിരീക്ഷണം.
പക്ഷിവേട്ടക്കാര്‍ എയര്‍ഗണ്‍ ഉപയോഗിച്ചും വല വിരിച്ചും ഭക്ഷ്യപദാര്‍ഘങ്ങളില്‍ മായം ചേര്‍ത്തും പക്ഷികളെ പിടികൂടുന്നതായി തിരുന്നാവായയിലെ പരിസ്ഥിതി സംഘടനയായ റീ എക്കൗ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ആര്‍.ഡി.ഒ കഴിഞ്ഞ ദിവസം നിലമ്പൂര്‍ സൗത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും തിരൂര്‍ ഡിവൈ.എസ്.പിക്കും പക്ഷിവേട്ട തടയാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇരുപതിലധികം ഇനം ദേശാടന പക്ഷികളും നാല്‍പതോളം ഇതര പക്ഷികളും കൂട്ടമായും അല്ലാതെയും തിരുന്നാവായയിലും പരിസരങ്ങളിലുമായി എത്തിയിട്ടുണ്ടെന്നും ഇവയെ വ്യാപകമായി വേട്ടയാടുന്നതായും റീ എക്കൗ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. നിളാതീരം, താമര തടാകം, തിരുന്നാവായ, തൃപ്രങ്ങോട്, അനന്താവൂര്‍, നടുവട്ടം, തവനൂര്‍ വില്ലേജുകളിലെ വിവിധ കായലുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി തിരുന്നാവായയെ പക്ഷിസംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തിരുന്നാവായ സന്ദര്‍ശിക്കാനിരിക്കെയാണ് പക്ഷിവേട്ട തടയാന്‍ നടപടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."