മനുഷ്യമനസുകളെ കോര്‍ത്തിണക്കി നബിദിന റാലിയില്‍ അച്ഛനും മകനും
ഒറ്റപ്പാലം: മനുഷ്യമനസുകളെ കോര്‍ത്തിണക്കി മത സൗഹാര്‍ദ സന്ദേശം പകര്‍ന്നു നല്കിയ നബിദിന റാലികള്‍ നാടെങ്ങും നടന്നപ്പോള്‍ പാവക്കോണത്തെ റാലിയില്‍ അച്ഛനും മകനും പങ്കെടുത്ത് മാതൃകയായി. അനങ്ങനടി പഞ്ചായത്തിലെ പപാവക്കോണം തെക്കേക്കാട് കളത്തില്‍ത്തൊടി രവിയും, മകന് കാര്‍ത്തിക്കുമാണ് തെക്കേക്കാട് ഹയ്യത്തുല് ഇസ്്ലാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിയില്‍ പങ്കെടുത്തത്. എല്ലാവര്‍ഷവും റാലിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തൊപ്പിയും വെള്ള ഷര്‍ട്ടും, തുണിയുമായി റാലിയില്‍ പങ്കെടുക്കുന്നതാദ്യയമാണെന്ന് രവി പറഞ്ഞു. റാലിക്കു ശേഷമുള്ള എല്ലാപരിപാടികളിലും പങ്കെടുത്താണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. പനയൂര്‍ ടി.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. ജീപ്പ് ഡ്രൈവറാണ് രവി. ഇവര്‍ പങ്കെടുത്ത ഫോട്ടോ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദന പ്രവാഹങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."