വ്യാജ പ്രചാരണത്തിനെതിരേ നിയമനടപടി: ബി.ജെ.പി
കണ്ണൂര്‍: ജില്ലാകമ്മിറ്റിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പ്രചാരണം നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പ്രചാരണം നടത്തിയതിനു പിന്നില്‍ സി.പി.എം നേതൃത്വവും പാര്‍ട്ടി മുഖപത്രവുമാണ്.
ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റും നല്‍കാറുള്ള ലെറ്റര്‍പാഡ് എഡിറ്റ് ചെയ്ത് തന്റെ ഒപ്പും സീലും സ്കാന്‍ ചെയ്ത് ഉപയോഗിച്ചാണ് വ്യാജ ലെറ്റര്‍പാഡില്‍ തന്റേതായ സര്‍ക്കുലര്‍ എന്ന രൂപത്തില്‍ പ്രചരിപ്പിച്ചതെന്ന് പി. സത്യപ്രകാശ് പറഞ്ഞു. പാര്‍ട്ടിയേയും തന്നെയും സമൂഹമധ്യത്തില്‍ അവഹേളിക്കാനും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുമാണ് ഈ വ്യാജപ്രചാരണം.
വ്യാജ സര്‍ക്കുലറിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് സൂപ്രണ്ടിനു പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ജിത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."