ചര്‍ച്ച ചെയ്യാതെ സി.ബി.എസ്.ഇ പരീക്ഷ നേരത്തെയാക്കില്ല
ന്യൂഡല്‍ഹി: സ്‌കൂള്‍ അധികൃതരടക്കം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ 10, 12 ക്ലാസ് പൊതുപരീക്ഷകള്‍ നേരത്തെയാക്കില്ലെന്ന് സി.ബി.എസ്.ഇ.
പരീക്ഷ നേരത്തെയാക്കാനുള്ള ആലോചനയുടെ ഭാഗമായി വിഷയത്തില്‍ പഠനം നടത്താനുള്ള സി.ബി.എസ്.ഇ നീക്കത്തില്‍ ചില സ്‌കൂള്‍ അധികൃതര്‍ ആശങ്ക അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
മൂല്യനിര്‍ണയത്തിന് കൂടുതല്‍ സമയം ലഭ്യമാക്കി പരീക്ഷാനടത്തിപ്പില്‍ കൂടുതല്‍ കാര്യക്ഷമതയും നിലവാരവും കൊണ്ടുവരാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.
എന്നാല്‍, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും വ്യക്തികളുമായും ആലോചിക്കാതെ ഒരു തരത്തിലുമുള്ള തീരുമാനങ്ങളുമുണ്ടാകില്ല. പരീക്ഷാനടത്തിപ്പില്‍ ആവശ്യമായ മുന്നൊരുക്കവും മറ്റു നടപടിക്രമങ്ങളും കണ്ടെത്താനായി പഠനം നടത്താന്‍ ആലോചനയുണ്ട്-ഒരു മുതിര്‍ന്ന സി.ബി.എസ്.ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവില്‍ മാര്‍ച്ച് മാസത്തില്‍ നടക്കുന്ന 10, 12 പൊതുപരീക്ഷകള്‍ ഫെബ്രുവരിയിലേക്ക് മാറ്റാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചനയ്ക്ക് അധികൃതര്‍ മുതിര്‍ന്നത്. ഇക്കാര്യം പഠിക്കാനായി രണ്ടംഗ കമ്മിറ്റിയെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."