HOME
DETAILS

കാമുകനെ കൊന്ന് ബിരിയാണി വച്ചു; യുവതിയുടെ ക്രൂരത സമാനതകളില്ലാത്തത്

  
backup
November 22, 2018 | 4:06 PM

cruel-killing-78484

 

#ഹാഷിര്‍ മതിലകം

അല്‍ഐന്‍: അല്‍ഐനില്‍ കാമുകനെ കൊന്ന് യുവതി ബിരിയാണി ഉണ്ടാക്കിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. യു.എ.ഇയിലെ പ്രമുഖ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവിരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മൊറോക്കോ സ്വദേശിയായ യുവതി സ്വന്തം നാട്ടുകാരനായ യുവാവിനെ റൂമിലേക്ക
ഭക്ഷണം കഴിക്കാന്‍ വിളിച്ചുവരുത്തുകയും അവിടെ വച്ച് തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ സമയം യുവതിയാണ് സാമ്പത്തികമായി ഇയാളെ സഹായിച്ചത്. എന്നാല്‍ ബന്ധം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ യുവാവ് തീരുമാനിച്ചതിനെ ച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
തര്‍ക്കം മൂര്‍ച്ചിച്ചതോടെ കത്തിയെടുത്ത് യുവതി ഇയാളുടെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ശേഷം ശരീരം രണ്ടായി മുറിച്ച് വലിയ സ്യൂട്ട് കെയിസുകളിലാക്കി. രക്തം പുരണ്ട സ്ഥലങ്ങളൊക്കെ സ്വയം വൃത്തിയാക്കി. ഇതിന് ശേഷം ഇവരുടെ ഒരു സുഹൃത്ത് ഫഌറ്റിലെത്തിയിരുന്നു. ഇവര്‍ മടങ്ങിയ ശേഷം സ്യൂട്ട് കെയ്‌സുകളുമായി ഇവര്‍ വാടകയ്ക്ക് എടുത്തിരുന്ന മറ്റൊരു ഫഌറ്റിലേക്ക് പോവുകയായിരുന്നു.
ഇവിടെവച്ചായിരുന്നു കൊലപാതകം പുറത്തറിയിക്കാതിരിക്കാനുള്ള മറ്റ് കാര്യങ്ങള്‍ ചെയ്തത്. തന്റെ സ്വര്‍ണ്ണവും മറ്റ് ആഭരണങ്ങളും മുഴുവന്‍ വിറ്റാണ് ഇതിനായുള്ള ഉപകരണങ്ങള്‍ വാങ്ങിയത്. വലിയ പാത്രങ്ങള്‍, പ്രഷര്‍ കുക്കറുകള്‍, മാംസം അരിച്ചെടുക്കുന്ന ഗ്രൈന്‍ഡറുകള്‍, മാംസം മുറിക്കുന്ന കത്തികള്‍, വാളുകള്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയവയാണ് ഇതിനായി വാങ്ങിയത്.

തിരികെയെത്തിയ ശേഷം ഇയാളുടെ വസ്ത്രങ്ങളും ഫോണുകളും പേഴ്‌സും ആദ്യം കത്തിച്ചു. തല മുറിച്ചുമാറ്റിയ ശേഷം അവയവങ്ങളും കൈകാലുകളും പല പാത്രങ്ങളിലാക്കി വേവിക്കുകയും എല്ലുകളില്‍ നിന്ന് മാംസം വേര്‍തിരിച്ചു വേവിച്ചു. പിന്നീട് എല്ലുകള്‍ പൊടിച്ചു. ഇവ പല കവറുകളിലാക്കി ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുകയും ഡ്രെയിനേജില്‍ ഒഴുക്കുകയുമായിരുന്നു.

ഇവരുടെ ഫഌറ്റില്‍ നിന്ന് മനുഷ്യമാംസം പാചകം ചെയ്യുന്ന ഗന്ധം വമിച്ചിരുന്നുവെന്ന് അയല്‍വാസി മൊഴി നല്‍കിയിട്ടുണ്ട്. നാല് ദിവസം ഇത് നീണ്ടുനിന്നു. എല്ലാ ദിവസവും പുലര്‍ച്ചെ 12 മണി മുതല്‍ അഞ്ച് മണി വരെയായിരുന്നു പാചകം ചെയ്തിരുന്നത്. അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനിടെ പല്ലും രണ്ട് വിരലുകളും കവറുകളില്‍ നിന്ന് വീണുപോയിരുന്നു. ഇവയാണ് പൊലിസിന് നിര്‍ണ്ണായക തെളിവുകളായത്.

യുവാവിനെ കാണാതായതോടെ സഹോദരനും സുഹൃത്തുക്കളും അന്വേഷിച്ച് ചെന്നെങ്കിലും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ പിന്നെ തനിക്ക് ഒരു വിവരവുമില്ലെന്നായിരുന്നു ഇവര്‍ മറുപടി പറഞ്ഞത്. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ പിന്നീട് യുവതി കുറ്റം സമ്മതിച്ചു. കേസില്‍ 24 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. അടുത്തമാസം 31 നാണ് ഇനി കേസ് അല്‍ ഐന്‍ കോടതി പരിഗണിക്കുക. നാല് ദിവസം പുലര്‍ച്ചെ വരെ മാംസം പാചകം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ബിരിയാണി മറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയെന്ന വാര്‍ത്ത യുവതിയുടെ അഭിഭാഷകന്‍ നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും യുവതിക്ക് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ക്രിമനല്‍ കേസ് ഒഴിവാകുമെന്നുമാണ് അഭിഭാഷകന്‍ അറിയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  a month ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  a month ago
No Image

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

International
  •  a month ago
No Image

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

Kerala
  •  a month ago
No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  a month ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  a month ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  a month ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  a month ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  a month ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  a month ago