HOME
DETAILS

കുട്ടികള്‍ക്ക് പോളിയോ വാക്‌സിനേഷന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം: ഒ ഐ സി ഫിഖ്ഹ് കൗണ്‍സില്‍

  
backup
November 22, 2018 | 4:36 PM

polio-62626

 

റിയാദ്: പോളിയോ ബാധിത രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് പോളിയോ വാക്‌സിനേഷന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ കൗണ്‍സില്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ആവശ്യപ്പെട്ടു. പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഇസ്‌ലാമിക് അഡ്വൈസറി ഗ്രൂപ്പിന്റെ ജിദ്ദയില്‍ ചേര്‍ന്ന അഞ്ചാമത് സമ്മേളത്തിലാണ് ഒ ഐ സി പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായി ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിയത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ കൗണ്‍സില്‍ കീഴിലുള്ള അന്താരാഷ്ട്ര ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി (ഐ ഐ എഫ് എ), അല്‍ അസ്ഹര്‍ അല്‍ ശരീഫ്, ദാറുല്‍ ഇഫ്താഹ് അല്‍ മിസ്‌രിയ്യ എന്നിവയുടെ സംയുക്തതയിലാണ് യോഗം ചേര്‍ന്നത്.

പോളിയോ നിയമപരമാണെന്നു ഇവര്‍ ഊന്നി പറയുകയും പോളിയോ ബാധ രാജ്യങ്ങളിലെ പോളിയോ മുക്ത ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും കുട്ടികളുടെ സംരക്ഷണത്തിനും രോഗ പ്രതിരോധം ശക്തമാക്കാനും തയ്യാറാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഇതേ കുറിച്ച് പഠനങ്ങള്‍ നടത്താതെ വിവിധ മത പണ്ഡിതര്‍ നടത്തുന്ന ഫത്‌വകള്‍ തള്ളിക്കളയണമെന്നും പോളിയോ വാക്‌സിന്‍ ഇസ്ലാമിന്റെ മത ഉപദേശങ്ങളുമായി വൈരുദ്ധ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി പ്രസിഡന്റും മക്ക ഹറം ഇമാമുമായ ഡോ: സാലിഹ് ബിന്‍ ഹുമൈദ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ: യൂസുഫ് അല്‍ ഉതൈമീന്‍, അല്‍ അസ്ഹര്‍ അല്‍ ശരീഫ് ഉപ ശൈഖും ഗ്രാന്‍ഡ് ഇമാം സ്ഥാനപതിയുമായ പ്രൊഫസര്‍ സാലിഹ് അബ്ബാസ് ജൊമ സ്വാലിഹ്, ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ: ശൗകി അല്ലാം, ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് പാര്‍ട്ണര്‍ഷിപ്പ് വൈസ് പ്രസിഡന്റ് ഡോ: മുഹമ്മദ് ജൂഐനി, ലോകാരോഗ്യ സംഘടന കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഓഫീസ് ഡയറക്റ്റര്‍ ഡോ: അഹമ്മദ് അല്‍ മന്ദരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ പോളിയോ വാക്‌സിനേഷനെതിരെ ഫത്‌വകളും നിരോധനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കവുമായി ഒ ഐ സി രംഗത്തെത്തിയത്. പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഇസ്‌ലാമിക് അഡൈ്വസറി ഗ്രൂപ്പുമായി ചേര്‍ന്ന് ഇത്തരം രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ഒ ഐ സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. നിലവില്‍ പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും അഫ്ഗാനിസ്ഥാനിലുമാണ് അവസാനമായി പോളിയോ കണ്ടെത്തിയത്. എങ്കിലും മുന്‍ റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിയോ ബാധിതരുടെ എണ്ണം വളരെ കുറഞ്ഞു വരുന്നതായും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  5 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  5 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  5 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  5 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  5 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  5 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  5 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  5 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  5 days ago