വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം
മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍#
ഇന്ത്യാ മഹാരാജ്യം മതങ്ങളുടെ തറവാടെന്ന നിലയിലാണു വിശ്വവേദികളില്‍ അറിയപ്പെടുന്നത്. ഹൈന്ദവ, ബുദ്ധ, ജൈന, സിഖ് മതങ്ങളുടെ പെറ്റമ്മയും യഹൂദ, ക്രൈസ്തവ, ഇസ്‌ലാംമതങ്ങളുടെ പോറ്റമ്മയുമാണു ഭാരതം. ഇന്ത്യയില്‍ വിരുന്നെത്തിയ സെമിറ്റിക് മതങ്ങള്‍ക്കു തഴച്ചുവളരാനുള്ള വെള്ളവും വെളിച്ചവും നല്‍കിയതു ഹിന്ദുമതവിശ്വാസികളാണ്.
ക്രിസ്ത്യന്‍, മുസ്‌ലിം ആരാധനലായങ്ങള്‍ക്കു സൗജന്യമായി സ്ഥലം നല്‍കാനും സ്വന്തം സഹോദരിമാരെ മതംമാറ്റി മുസ്‌ലിം, ക്രിസ്ത്യന്‍ അതിഥികള്‍ക്കു വിവാഹം ചെയ്തു കൊടുക്കാനും വരെ അവര്‍ വിശാലമനസ്‌കത കാട്ടി. ഈ നൂറ്റാണ്ടില്‍ മാത്രം ഉദയം ചെയ്ത ബഹായി മതത്തിനു പോലും ഇന്ത്യയില്‍ വേരൂന്നാന്‍ കഴിഞ്ഞത് ഇന്ത്യ കാത്തുസൂക്ഷിച്ച മതസഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ്. ലോകത്തു മറ്റൊരിടത്തും ഇത്രയേറെ മതങ്ങള്‍ കാണില്ല.
ഇന്ത്യ പിടിച്ചടക്കാനെത്തിയ വൈദേശികര്‍ക്കെതിരായ പോരാട്ടങ്ങളില്‍ ഈ മതങ്ങളെല്ലാം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുന്നതിനു മുമ്പ് ഇന്ത്യക്കാരെ കോര്‍ത്തിണക്കിയ ചരടും മതവിശ്വാസമായിരുന്നു. 1857 ലെ ഒന്നാംസ്വാതന്ത്ര്യസമര ചരിത്രം ഉദാഹരണം. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ സഫറിനെ സമരനായകനായി തെരഞ്ഞെടുത്തത് എല്ലാ മതവിശ്വാസികളും ചേര്‍ന്നായിരുന്നു.
ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് ഇന്ത്യയില്‍ മതേതരത്വമുണ്ട്. നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച ഹൈന്ദവ, മുസ്‌ലിം രാജാക്കന്മാര്‍ മതാധിഷ്ഠിത നീക്കം നടത്തിയിരുന്നില്ല. ജൈന, ബുദ്ധമതത്തില്‍പ്പെട്ടവര്‍ ഭരിച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. ക്രൈസ്തവരായ ബ്രിട്ടിഷുകാര്‍ രണ്ടു നൂറ്റാണ്ടു ഭരണം നടത്തിയപ്പോഴും ഇന്ത്യയെ ക്രൈസ്തവരാജ്യമാക്കി മാറ്റാന്‍ ശ്രമിച്ചില്ല.
സ്വാതന്ത്ര്യാനന്തര ഭാരതവും സ്വീകരിച്ചതു മതേതര മാര്‍ഗമായിരുന്നു. മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയാണ്. രാഷ്ട്രത്തിന് ഒരു മതത്തോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല. ഇഷ്ടമതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും പൗരനു സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുന്നതില്‍ രാഷ്ട്രശില്‍പികള്‍ ജാഗ്രത കാട്ടി.
മതാധിഷ്ഠിത രാഷ്ട്രം സ്വപ്നം കണ്ട ഫാസിസ്റ്റുകള്‍ മതേതര ചിന്തകളെ നിരാകരിക്കാനാണു തുടക്കം മുതല്‍ ശ്രമിച്ചത്. മതസാഹോദര്യ പ്രചാരകനായ ഗാന്ധിജിയെ വധിച്ച് അവര്‍ അജന്‍ഡയ്ക്കു തുടക്കം കുറിച്ചു. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് കലാപവും മുസഫര്‍ നഗര്‍ കലാപവുമെല്ലാം ആ അജന്‍ഡ നടപ്പാക്കലിന്റെ പിന്തുടര്‍ച്ചയായിരുന്നു.
ജനാധിപത്യമാണ് ഇന്ത്യയുടെ മറ്റൊരു കൊടിയടയാളം. നമ്മോടൊപ്പമോ ശേഷമോ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പലപ്പോഴായി പട്ടാളഭരണത്തിലേയ്ക്കു വഴുതി വീണു. ഇന്ത്യയാകട്ടെ, കൃഷ്ണമണി കണക്കെ ജനാധിപത്യത്തിനു പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ചു. കൃത്യമായി തെരഞ്ഞെടുപ്പു നടക്കുകയും ജയിക്കുന്നവര്‍ക്കു ഭരിക്കാന്‍ അവസരം കിട്ടുകയും ചെയ്യുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ലോകരാഷ്ട്രങ്ങള്‍ അത്ഭുതം കൂറിയിട്ടുണ്ട്.
എന്നാല്‍, ഫാസിസത്തിന്റെ നീരാളിപ്പിടിത്തത്തില്‍ ഇന്ത്യയിലെ ജനാധിപത്യ, മതേതരസങ്കല്‍പ്പങ്ങള്‍ ഞെരിഞ്ഞമരുകയാണ്. കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തില്‍ വന്നതോടെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സാംക്രമികരോഗം കണക്കെ പടരുകയാണ്. പശുവിന്റെയും മറ്റും പേരില്‍ നിരവധി മനുഷ്യരുടെ ജീവനുകളാണ് ഇതിനകം നഷ്ടപ്പെട്ടിട്ടുള്ളത്.
ഫാസിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ച എഴുത്തുകാര്‍ വരെ അസഹിഷ്ണുതാരോഗത്തിന്റെ ഇരകളായി. ചരിത്രവും പാഠപുസ്തകവും വരെ വര്‍ഗീയവല്‍ക്കരിക്കുന്ന ആപത്കരമായ അവസ്ഥ നിലവിലുണ്ട്. ഗവര്‍ണര്‍മാരെ ഉപയോഗിച്ചു ജനവിധി മോഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്.
ഇന്ത്യന്‍ സാമ്പത്തികരംഗവും നിശ്ചലാവസ്ഥയിലാണ്. നോട്ട് നിരോധനത്തെ തുടര്‍ന്നു സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായി. ലക്ഷക്കണക്കിനു കോടികളുടെ മുരടിപ്പാണിതു ക്ഷണിച്ചുവരുത്തിയത്. നോട്ടുനിരോധനം സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തില്‍ നിന്നു 20 വര്‍ഷം കഴിഞ്ഞാലും രക്ഷപ്പെടാനാവില്ലന്നാണു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞിട്ടുള്ളത്.
പെട്രോളിനും ഡീസലിനും കനത്തവിലയും നികുതിയും കൊടുക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണു ഭാരതീയര്‍. പാചകവാതകത്തിന്റെ വിലയും അടിക്കടി വര്‍ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കി. ഫാസിസത്തിന്റെ വര്‍ഗീയ അജന്‍ഡയില്‍ ഇത്തരം ജനകീയവിഷയങ്ങള്‍ വിസ്മൃതിയാലാവുകയാണ്.
ഫാസിസത്തിന്റെ കാര്‍ബണ്‍ കോപ്പിയായിട്ടാണ് സംസ്ഥാനത്തെ ഭരണകൂടവും നിലകൊള്ളുന്നത്. ആര്‍.എസ്.എസ് ആചാര്യന്‍ മോഹന്‍ ഭാഗവതിനു സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതടക്കം സംഘ് പരിവാറിനെ തലോടിക്കൊണ്ടുള്ള ഒട്ടേറെ സംഭവങ്ങളാണ് ഈ ഭരണത്തില്‍ നടന്നിട്ടുള്ളത്. തലകള്‍ കൊയ്തു കണക്കുതീര്‍ക്കുന്ന രാഷ്ട്രീയവും ഇവിടെ അരങ്ങു തകര്‍ക്കുകയാണ്.
തൊഴിലാളികളുടെ പേരില്‍ അധികാരത്തിലേറിയവര്‍ വീടിന്റെ വിസ്തീര്‍ണം പറഞ്ഞു റേഷനും പെന്‍ഷനും അട്ടിമറിക്കുന്നു. നിബന്ധനകളുടെ നൂലാമാലകള്‍ കൊണ്ടു സാധാരണക്കാരുടെ വീടെന്ന സ്വപ്നവും ഇടതുഭരണകൂടം തല്ലിത്തകര്‍ത്തിരിക്കുകയാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണു രണ്ടുവര്‍ഷക്കാലത്തു സര്‍ക്കാര്‍ ആവേശം കാട്ടിയിട്ടുള്ളത്.
നമ്മുടെ രാജ്യം വര്‍ഗീയതയില്‍ നിന്നും അക്രമത്തില്‍ നിന്നും മുക്തമാവണം. അതിന് ഓരോ ഗ്രാമങ്ങളിലും മതേതര കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടണം. ദാഹവും വിശപ്പും പട്ടിണിയും രോഗവുമെല്ലാം മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നമായി കാണുന്ന യുവാക്കള്‍ ഓരോ ഗ്രാമത്തിന്റെയും കാവല്‍ക്കാരാകണം. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകളെ നാടുനീക്കാനും ഈ കൂട്ടായ്മക്കു സാധിക്കണം.
ബഹുമുഖ ലക്ഷ്യത്തോടെയാണ് വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യം യൂത്ത് ലീഗ് മുഴക്കിയിട്ടുള്ളത്. കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയതയുടെ വിത്തു വിതയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ചെറുത്തു തോല്‍പ്പിച്ച പൈതൃകമാണു ലീഗിനുള്ളത്. മുന്‍ഗാമികള്‍ കൈമാറിയ മതേതര ദീപശിഖയേന്തിയുള്ള ഈ പ്രയാണവും ചരിത്രത്തിന്റെ ഭാഗമായി മാറും.
യൂത്ത് ലീഗ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍