HOME
DETAILS

കട്ടച്ചിറ പള്ളിയില്‍ മൃതദേഹം മറവുചെയ്യാന്‍ വിസമ്മതിച്ചു

  
backup
November 03 2019 | 03:11 AM

%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%83%e0%b4%a4

 


കായംകുളം: കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട് വീണ്ടും സംഘര്‍ഷം. മൃതദേഹം മറവുചെയ്യാന്‍ വിസമ്മതിച്ചു. കട്ടച്ചിറ സെന്റ് മേരീസ് പള്ളി യാക്കോബായ ഇടവക അംഗം മഞ്ഞാടിതറ കിഴക്കേവീട്ടില്‍ പരേതനായ രാജന്റെ ഭാര്യ മറിയാമ്മ(92)യുടെ മൃതദേഹ സംസ്‌കാരമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം തടഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മറിയാമ്മ രാജന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിവിധ ദിവസങ്ങളില്‍ ജില്ലാ കലക്ടറുമായും ആര്‍.ഡി.ഒ യുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം സംസ്‌കരിക്കാമെന്ന് ഉറപ്പ് കൊടുത്തിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ ഇന്നലെ രാവിലെ മൃതദേഹം സൂക്ഷിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലെത്തിക്കുകയും യാക്കോബായ സഭയിലെ വിവിധ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷം മൃതദേഹം കട്ടച്ചിറ സെന്‍മേരിസ് പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ പള്ളിക്ക് 100 മീറ്റര്‍ അകലെ വച്ച് പൊലിസും റവന്യു അധികാരികളും മൃതദേഹം തടയുകയും സംസ്‌കരിക്കാന്‍ കഴിയില്ല എന്ന് അറിയിക്കുകയുമായിരുന്നു.
അതിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ മൃതദേഹവുമായി മൂന്ന് മണിക്കൂറിലേറെ റോഡില്‍ കുത്തിയിരുന്നു.തുടര്‍ന്ന് ആര്‍.ഡി.ഒയുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചകള്‍ വിഫലമായി. തുടര്‍ന്ന് മൃതദേഹം പരേതയുടെ ഭര്‍ത്താവിന്റെ കല്ലറയില്‍ സംസ്‌ക്കരിക്കുന്നതുവരെ വീടിനോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ പേടകത്തില്‍ മൃതദേഹം സൂക്ഷിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയ തങ്ങളെ ജില്ലാ കലക്ടറും റവന്യു അധികാരികളും ചേര്‍ന്ന് ചതിക്കുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം ഇടവക അംഗങ്ങളും ബന്ധുക്കളും ആരോപിച്ചു.അതേസമയം തങ്ങള്‍ ജനിച്ചു ജീവിച്ചു വളര്‍ന്ന വിശ്വാസത്തില്‍ നിന്നും തങ്ങളെ മാറ്റുവാന്‍ ജില്ലാ കലക്ടറും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി ശ്രമിക്കുകയാണെന്ന് യാക്കോബായ വിഭാഗം മാനേജിങ് കമ്മിറ്റി യോഗം പ്രസ്താവനയില്‍ ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും സ്വന്തം വിശ്വാസത്തില്‍ ജീവിച്ചു മരിക്കുന്നതിനുള്ള അവകാശവും നിഷേധിക്കുകയാണ് ജില്ലാ കലക്ടര്‍ നടത്തിയതെന്നും ഇടവക മാനേജിങ് കമ്മിറ്റി യോഗം ആരോപിച്ചു.
പൊതുസമൂഹം ഇത് മനസ്സിലാക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ ഇത്തരം ഏകപക്ഷീയ നിലപാടുകള്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും വരും ദിവസങ്ങളില്‍ പള്ളിക്കുമുന്നില്‍ വിപുലമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ട്രസ്റ്റി അലക്‌സ് എം. ജോര്‍ജ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago