HOME
DETAILS

വിധികര്‍ത്താക്കള്‍ക്കെതിരേ വാളോങ്ങല്‍

  
backup
November 23 2018 | 03:11 AM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

വടകര: മേളയുടെ ആദ്യദിനം സമാധാനപരമായി അവസാനിച്ചെങ്കിലും രണ്ടാംദിനം വിധികര്‍ത്താക്കള്‍ക്കു നേരെയുള്ള പ്രതിഷേധങ്ങള്‍. താഴങ്ങാടിയിലെ എം.യു.എം സ്‌കൂളിലെ വേദി അഞ്ചില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി മത്സരത്തിലെ വിധിനിര്‍ണയത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. ആകെ അഞ്ചു ടീമുകള്‍ മാത്രം പങ്കെടുത്ത മത്സരത്തില്‍ ഫലം പ്രഖ്യാപിച്ചയുടനെയാണു വിധികര്‍ത്താക്കളെ തടഞ്ഞുവച്ചത്.
മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. വിധിനിര്‍ണയം ശരിയല്ലെന്ന് ആരോപിച്ച് കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മത്സരാര്‍ഥികളും അധ്യാപകരുമാണ് ബഹളം വച്ചത്. സ്റ്റേജിന്റെ പിന്‍വശത്തുനിന്ന് പരിശീലകന്‍ വിധികര്‍ത്താക്കളെ ആംഗ്യഭാഷയിലൂടെ സ്വീധിനിച്ചെന്നാണ് ഇവരുടെ ആരോപണം. തര്‍ക്കം രൂക്ഷമായതോടെ പൊലിസ് സ്ഥലത്തെത്തി വിധികര്‍ത്താക്കളെ സുരക്ഷിത സ്ഥലത്തെത്തിച്ചു. അതേസമയം മികച്ച രീതിയില്‍ കളിച്ചവര്‍ക്കു തന്നെയാണ് ഒന്നാം സ്ഥാനം നല്‍കിയതെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ പറഞ്ഞു.
പ്രധാനവേദിയായ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ വേദി രണ്ടില്‍ നടന്ന നാടോടിനൃത്തത്തിലും പ്രതിഷേധമുയര്‍ന്നു. ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്തം കഴിഞ്ഞപ്പോള്‍ ഫോക്‌ലോര്‍ കലാരൂപങ്ങള്‍ മാത്രമാണു നാടോടി നൃത്തത്തില്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് കലോത്സവ മാന്വലില്‍ ഉണ്ടെന്നും അതുപ്രകാരം അവതരിപ്പിക്കപ്പെട്ടത് മൂന്നു നൃത്തങ്ങള്‍ മാത്രമാണെന്നും ഇതില്‍നിന്ന് വിജയിയെ തിരഞ്ഞെടുത്തതാണെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ഇതിനെ ചോദ്യംചെയ്ത് ഒരുവിഭാഗം രക്ഷിതാക്കള്‍ എത്തിയതാണ് കശപിശക്ക് കാരണമായത്. പൊലിസ് സ്ഥലത്തെത്തി രക്ഷിതാക്കളെ അനുനയിപ്പിക്കുകയായിരുന്നു.
വേദി നാലില്‍ 3.30നു തുടങ്ങേണ്ട ഹൈസ്‌കൂള്‍ വിഭാഗം അറബനമുട്ടും വിധികര്‍ത്താക്കളെ ചൊല്ലി ഏറെ നേരം തടസപ്പെട്ടു. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലകര്‍ വിധികര്‍ത്താക്കളില്‍ ഉണ്ടെന്നായിരുന്നു പരാതി. ബഹളം വച്ചവരെ പൊലിസെത്തി നീക്കം ചെയ്തു. അതേസമയം ഡി.പി.ഐയുടെ ജഡ്ജിങ് പാനലിലുള്ളവരെയാണ് വിധികര്‍ത്താക്കളായി തിരഞ്ഞെടുത്തതെന്ന് ഡി.ഡി.ഇ ഇ.കെ സുരേഷ്‌കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago