ആദിവാസി യുവാവിന് മര്‍ദനം: എം.എല്‍.എക്കെതിരേ കേസെടുക്കണമെന്ന്
കാട്ടിക്കുളം: ആദിവാസി യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിനെതിരേ പൊലിസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. കോളനിയിലെ യുവാവ് സനീഷിനെ എം.എല്‍.എ മര്‍ദിച്ച കേസില്‍ പൊലിസ് ഒത്തുകളിക്കുന്നതായാണ് ആരോപണം.
കഴിഞ്ഞ 18ന് ഓലഞ്ചേരി വയലില്‍ യുവാക്കള്‍ തമ്മില്‍ കളിക്കുന്നതിനിടെ ബഹളം ഉണ്ടാവുകയും ഇത് ചോദ്യം ചെയ്ത എം.എല്‍.എ ഒ.ആര് കേളുവിന്റെ സഹോദരനും യുവാക്കളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ എം.എല്‍.എ വടിയുമായെത്തി മര്‍ദിച്ചുവെന്നാണ് സനീഷ് പറയുന്നത്. രണ്ട് കാലുകളും നീര് ഉണ്ടാവുകയും ഇടത്തെ കാല്‍മുട്ടിന് താഴെ മര്‍ദനത്തില്‍ പൊട്ടലുണ്ടായെന്നും സനീഷ് പറയുന്നു.
ആശുപത്രിയില്‍നിന്ന് വീട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലിസ് മൊഴിയെടുക്കാനോ അന്വേഷണം നടത്താനോ തയാറായില്ലന്നും എം.എല്‍.എ ആയതിനാല്‍ കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്നും സനീഷിന്റെ സഹോദരി മിനി പറഞ്ഞു. അതേസമയം സ്പീക്കര്‍ക്കും ഡി.ജിപി.ക്കും പൊലിസ് കപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്കാന് ഒരുങ്ങുകയാണ് കോളനിവാസികള്‍. എന്നാല്‍ യുവാക്കള്‍ വയലിലിരുന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തത് മാത്രമാണ് ഉണ്ടായതെന്ന് എം.എല്‍.എയുടെ ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."